മായന്നൂർ:കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ്. കോളേജ് അധ്യാപകനുമായ ഡോ: കെ. പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കേരളവർമ്മ കോളേജിലെ ഇക്കണേ മിക്സ് വിഭാഗം അസിസ്റ്റൻസ് പ്രൊഫ ഡോ .പി പ്രദീപ് മുഖ്യാതിഥിയായി മാനേജർ കെ. ആർ. സന്ദീപ് നാരായ ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ശ്രീ.കെ. രാമകൃഷ്ണൻ അധ്യക്ഷനായ കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ.ഗോപാലക്യ ഷ്ണൻ വാർഷിക റിപ്പോർട്ട് അവതരി പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി .എം. സുജാത, പി.ടി.എ വൈസ് പ്രസിഡണ്ട് സാലികു ര്യാക്കോസ് എന്നിവർ ആശംസകളർ പ്പിച്ചു കോളേജ് യൂണിയൻ ചെയർമാൻ എം.എ. അൻവർ സാദിഖ് നന്ദിയർപ്പിച്ചു. സുവർണ ജൂബിലി ആഘോഷിക്കുന്ന ലക്ഷ്മി നാരായണ വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ ചെയർമാൻ കെ രാമകൃഷ്ണനെ കോളേജ് പ്രിൻസി പ്പലും സ്റ്റാഫും ചേർന്ന് പൊന്നാട , താമ്രപത്രം എന്നിവ നൽകി ആദരിച്ചു. തുടർന്ന് ഏഷ്യാ നെറ്റ് സ്റ്റാർ സിംഗർ സീസൺ 9 മത്സരാത്ഥി ‘ശ്രീ ഭവിൻ വിനോദി ൻ്റെ സംഗീത വിരുന്നും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
