
വാഴാലിക്കാവ്: ഈ മാസം 22-ന് ആഘോഷിക്കുന്ന പ്രസിദ്ധമായ വാഴാലിക്കാവ് വേല മഹോത്സവം സുഗമമായും ഭംഗിയായും നടത്തുന്നതിനും, ഭക്തർക്കും വേലപ്രേമികൾക്കും കാണുന്നതിനും ആസ്വദിക്കുന്നതിനും, ആവശ്യമായ ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിന് യു.ആർ പ്രദീപ് എം.എൽ.എ.യുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, പഞ്ചായത്ത്,ആരോഗ്യം, തുടങ്ങിയ വകുപ്പു തല ഉദ്ധ്യോഗസ്ഥരുടേയും ദേവസ്വം കമ്മിറ്റി ഭാരവാഹികളുടെയും യോഗം ക്ഷേത്രം ഹാളിൽ വിളിച്ചു ചേർത്തു. ക്ഷേത്ര സമീപ പ്രദേശങ്ങളിലെ കിണറുകൾ ആരോഗ്യ വിഭാഗം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധ ജല ലഭ്യത ഉറപ്പുവരുത്തും, വേല ദിവസം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ താൽക്കാലിക മെഡിക്കൽ കൗണ്ടർ സ്ഥാപിക്കും. മാലിന്യ നിർമ്മാർജ്ജനം ഹരിത കർമ്മ സേനയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കും. ഗതാഗത നിയന്ത്രണത്തിനും വേലയ്ക്കെത്തുന്ന വരെ സഹായിക്കുന്നതിനും – നിയന്ത്രിക്കുന്നതിനും പോലീസിനെ സഹായിക്കാൻ വളണ്ടിയർമാരെ തിരഞ്ഞെടുത്ത് ചുമതലപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും നിരീക്ഷണവും ഉണ്ടാകും.കെ.എസ് ഇബിയുടേയും , വാട്ടർ അതോറിറ്റിയുടേയും മതിയായ സേവനങ്ങളും ലഭ്യമാകും. യോഗത്തിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് കോന്നനാത്ത്, , അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കുന്നംകുളം സന്തോഷ്. ഡെപ്യൂട്ടി തഹസിൽദാർ സതീദേവി, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വടക്കാഞ്ചേരി സൈമൺ, സോഷ്യൽ ഫോറസ്ട്രി തൃശ്ശൂർ- സെക്ഷൻ ഓഫീസർ ടി.വി ലോഹ്യ, ഫയർ & റെസ്ക്യൂ ഓഫീസർ ടി.കെ നിധീഷ്, ഭക്ഷ്യ സുരക്ഷ ഓഫീസർ രാജീവ് സൈമൺ ഹെൽത്ത് സൂപ്രവൈസർ സുധി, തുടങ്ങിയ വകുപ്പ് തല ഉദ്യോഗസ്ഥരും, വാഴാലിക്കാവ് ദേവസ്വം സെക്രട്ടറി മുരളി ,പ്രസിഡണ്ട് രമേഷ് കുമാർ, പ്രദേശവാസികളായ . കെ.എസ് ഹംസ തുടങ്ങിയവരും പങ്കെടുത്തു.