palakkad express news

യൂത്ത് വിങ് കൺവെൻഷൻ നടത്തി

തിരുവില്ലാമല : കേരള വ്യാപാരി വ്യവസായി എകോപന സമിതി ചേലക്കര നിയോജക മണ്ഡലം യൂത്ത് വിങ് കൺവെൻഷൻ തിരുവില്വാമല വ്യാപാര ഭവനിൽ ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ വി വി ഇ എസ് യുവ വ്യാപാരി വിഭാഗം ജില്ലാ ട്രഷറർ സുബൈർ വാഴാലിപ്പാടം അധ്യക്ഷനായി . വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് പി നാരായണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതീഷ് പോൾ, മുഹമ്മദ്, അബ്ദുൾമജീദ് , കെ.സി. സഞജു , ഷൈജു,നൈസൺ മാത്യു, സതീഷ് , ശ്യാം , സുരേഷ്, മുഹമ്മദ് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ വെച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *