palakkad express news

പാലക്കാട്‌ ജില്ലയിലെ ഗ്രാമ-ബ്ലോക്ക്‌ പ്രസിഡന്റുമാരുമായി മുഖാമുഖം.

ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ 2025-26 വർഷത്തെ സംയുക്ത പദ്ധതികളുടെ അവലോകന യോഗവും ഭാവിയിൽ ഒന്നിച്ചുചേർന്നു നടത്തേണ്ട പദ്ധതികളെ സംബന്ധിച്ചും ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റുമാരുമായി ജില്ലാ പഞ്ചായത്ത്‌ ഹാളിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ 2026-27 ൽ നടത്താനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദീകരണവും ആയതിന്മേൽ ഗ്രാമ-ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ അഭിപ്രായങ്ങളും പങ്ക് വെച്ചു. ജില്ലാ പഞ്ചായത്ത്‌ വെച്ച നിർദ്ദേശങ്ങളും അതിന്മേൽ ഗ്രാമ -ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ അഭിപ്രായങ്ങളും കൂട്ടിച്ചേർത്ത് ജില്ലാ പഞ്ചായത്ത്‌ 2026-27 വർഷത്തെ പദ്ധതികൾക്ക് രൂപം നൽകും. മുഖാമുഖം പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി. എൻ സരിത, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീ. എസ് ബി രാജു, ശ്രീ. സിന്ധു ബി, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എം രാമൻകുട്ടി, ഫിനാൻസ് ഓഫീസർ അനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു..

Leave a Comment

Your email address will not be published. Required fields are marked *