palakkad express news

പാഞ്ഞാൾ വില്ലേജ് – സ്മാർട്ട് വില്ലേജാഫീസ് കെട്ടിടം നിർമ്മാണം 50 ലക്ഷം രൂപ അനുവദിച്ചു. യൂ.ആർ. പ്രദീപ്, എം.എൽ.എ.

ചേലക്കര:നിയോജകമണ്ഡലത്തിലെ പാഞ്ഞാൾ വില്ലേജ്ഓഫീസിന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി യൂ.ആർ. പ്രദീപ്, എം.എൽ.എ. അറിയിച്ചു. റവന്യൂ വകുപ്പിന്റെ 2025-2026 -ലെ പ്ലാൻ ഫണ്ടിൽ നിന്നാണ് ഇതിനുളള തുക അനുവദിച്ചത്. റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി സ.ഉ.(സാധാ) നം. 134/2026/RD തീയതി 19.01.2026 പ്രകാരം ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഈ വർഷം തന്നെ മണ്ഡലത്തിലെ വരവൂർ സ്മാർട്ട് വില്ലേജ്ഓഫീസ് കെട്ടിട നിർമ്മാണത്തിനും തുക അനുവദിച്ചിരുന്നു. പാഞ്ഞാൾ വില്ലേജ്ഓഫീസ് സ്മാർട്ട് വില്ലേജ്ഓഫീസാക്കി ഉയർത്തുന്നതിനാവശ്യമായ കെട്ടിട സൗകര്യം ഉണ്ടാക്കുന്നതിന് തുക അനുവദിക്കണമെന്നു കാണിച്ച് എം.എൽ.എ.യൂ.ആർ. പ്രദീപ് റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. .

Leave a Comment

Your email address will not be published. Required fields are marked *