palakkad express news

ലൈഫിൽ കുടുങ്ങിയവർ ബ്ലോക്ക് പഞ്ചായത്ത് വ്യക്തമായ മറുപടി നൽകണം.

പഴയന്നൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്നവരുടെ എണ്ണം അസംഖ്യം. വീട് പണിക്കുള്ള സംഖ്യ പെട്ടെന്ന് ലഭ്യമാക്കുമെന്ന് വാർഡ് മെമ്പറുടെയും ഉദ്യോഗസ്ഥരുടെയും വാക്ക് വിശ്വസിച്ച് വീട് പൊളിച്ചു മാറ്റി വാടകയ്ക്ക് പോയവരും താൽക്കാലിക ഷെഡ്ഡിൽ താമസമാക്കിയവരും ഇപ്പോൾ പെരുവഴിയിലായി. ബ്ലോക്ക് പഞ്ചായത്തിൽ എത്തി വീടിനെ കുറിച്ച് അന്വേഷിക്കുമ്പോൾ കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് സംസ്ഥാനം വിഹിതവും ലഭിക്കാൻ തടസ്സം എന്നാണ് പറയുന്നത് ആദ്യഘട്ടം കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ തുടർന്നുള്ള പണിക്ക് സംഖ്യ അനുവദിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥന്മാർ പറയുന്നത്. വാർഡ് മെമ്പർമാരോട് കാര്യങ്ങൾ അന്വേഷിക്കുമ്പോൾ ഉടൻ ലഭ്യമാക്കുമെന്നും ഇത് പറയാൻ തുടങ്ങി മാസങ്ങൾ ഏറെയായി എന്നും ലൈഫ് ഉപഭോക്താക്കൾ പറയുന്നത് പലർക്കും വാടക നൽകാൻ കഴിയാത്ത അവസ്ഥയും താൽക്കാലിക ഷെഡിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത് കേന്ദ്ര സംസ്ഥാന വിഹിതത്തെക്കുറിച്ചൊന്നും തങ്ങൾക്ക് അറിയില്ലെന്നും ഇത് വ്യക്തമായി ചെയ്തു തരേണ്ട വാർഡ് മെമ്പറും രാഷ്ട്രീയപാർട്ടികളും തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത് ഇനി ആരോടാണ് ഇതിനെക്കുറിച്ച് പരാതി പറയേണ്ടത് എന്ന് അറിയില്ലെന്നും താൽക്കാലികമായി വീട് പൊളിച്ച് പെരുവഴിയിൽ ആയ പാവപ്പെട്ട ജനങ്ങളോട് എന്തു മറുപടിയാണ് ഉത്തരവാദിത്തപ്പെട്ടവർക്ക് നൽകാനുള്ളത് എന്ന കാത്തിരിപ്പിലാണ് ലൈഫിൽ കുടുങ്ങിയവർ

Leave a Comment

Your email address will not be published. Required fields are marked *