പാലക്കാട് : നെഹ്റു ഗ്രൂപ്പിന്റെ വാണിയംകുളം കോതയൂരിൽ നിർമ്മാണം ആരംഭിക്കുന്ന കെയര്‍ ഹോം സിഗ്നേച്ചർസ് വില്ലകളുടെ നിർമ്മാണ ഉദ്ഘാടനം നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വക്കേറ്റ് ഡോക്ടർ പി കൃഷ്ണദാസ് നിർവഹിച്ചു, ഡോക്ടർ കൃഷ്ണകുമാർ ഡയറക്ടർ ഓപ്പറേഷൻ, സുരേഷ് കുമാർ സീ ഓ പബ്ലിക് റിലേഷൻ ആൻഡ് കമ്മ്യൂണിക്കേഷന് നെഹ്റു ഗ്രൂപ്പ്, പ്രിൻസിപ്പൽമാരായ ഡോക്ടർ ഗുണശേഖരൻ, ഡോക്ടർ പ്രഭാകരൻ, സജീഷ് വാര്യർ,രാജേഷ്, പ്രദീപ് നമ്പ്യാർ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 6 സെന്റിൽ 2300 സ്ക്വയർ ഫീറ്റ് വരുന്ന പ്രീമിയം സിഗ്നേച്ചർ വില്ലകളും രണ്ട് അപ്പാർട്ട്മെന്റുകളും ആണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക എന്ന് ചെയർമാൻ ഡോക്ടർ പി കൃഷ്ണദാസ് പറഞ്ഞു