palakkad express news

അഴിമതിയും സ്വജനപക്ഷപാതവും പടിക്ക് പുറത്ത്. പുതിയ പഞ്ചായത്ത് ഭരണ നേതൃത്വത്തിന് ആശംസകൾ,

പഞ്ചായത്തുകളിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ ആരംഭിച്ചതിനുശേഷം ആദ്യമായാണ് പുതിയ അംഗങ്ങൾ മാത്രമായുള്ള ഒരു ഭരണസമിതി അധികാരത്തിൽ എത്തുന്നത് കൂടുതലും ചെറുപ്പക്കാർ ഭരണരംഗത്ത് പാർട്ടി രംഗത്തോ ഒന്നും പരിചയമില്ലാത്ത അംഗങ്ങളാണ് കൂടുതൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരമായി മത്സര രംഗത്തുള്ളവർ മത്സരിച്ചു എങ്കിലും വോട്ടർമാർ അവരെ പരാജയപ്പെടുത്തി പുതിയ ആളുകൾക്ക് അവസരം നൽകാൻ ഉണ്ടായ കാരണം കാലങ്ങളായി പഞ്ചായത്തിൽ നിലനിൽക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും കുടുംബാധിപത്യവും എന്നൊക്കെ വിലയിരുത്തുന്ന വരും ഉണ്ട്. ഏതായാലും അതിനൊരു പരിസമാപ്തി ഉണ്ടായത് നല്ല കാര്യം പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ഒരു ഭരണസംവിധാനം ആയി പഞ്ചായത്തുകളിൽ പുതിയതായി അധികാരം ഏറ്റെടുത്ത പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായാൽ അത് ജനങ്ങൾ നിങ്ങളെ ഏൽപ്പിച്ച വിശ്വാസത്തിന് മങ്ങലേക്കും. തുടക്കത്തിൽ പോരായ്മകൾ ഉണ്ടാവുമെങ്കിലും അത് മറികടക്കാൻ നിങ്ങൾക്ക് കഴിയണം പഴയ കൊച്ചുണ്ണിമാർ നേതൃത്വത്തിൽ ഇല്ലാത്തത് നീതിപൂർവ്വവും സുതാര്യവുമായി ഭരണനടത്താൻ നിങ്ങൾക്ക് കഴിയും. കഴിഞ്ഞ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് ലക്ഷ്യങ്ങൾ ചെലവാക്കി പഴയന്നൂരിൽ നടപ്പിലാക്കിയ ഷി ലോഡ്ജ് കോടത്തൂരിലെ പ്ലാസ്റ്റിക് മാലിന്യം പൊടിക്കുന്ന യൂണിറ്റ് എന്നിവയുടെ സ്ഥിതിയെക്കുറിച്ച് വിശദമായി അന്വേഷിക്കണം അതുപോലെതന്നെയാണ് ലൈഫ് ഭവന പദ്ധതിയിൽ നിരവധി പേർക്ക് വീടുകൾ ഇപ്പോഴും ലഭിച്ചിട്ടില്ല അതിന് വേണ്ട പരിഹാരം കാണാൻ പുതിയ ഭരണനേതൃത്വത്തിന് കഴിയണം പഞ്ചായത്തിന്റെ തനിതു ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങൾക്ക് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. മറ്റൊരു പ്രധാന വിഷയം പഞ്ചായത്ത് വാഹനങ്ങൾ ദുർവിനിയോഗം ചെയ്യലാണ് പഞ്ചായത്ത് പ്രസിഡന്റിന് സഞ്ചരിക്കാൻ വാഹനം നൽകിയിട്ടുണ്ടോ എന്ന കാര്യവും സംശയമാണ് പുതിയതായി അധികാരം ഏറ്റെടുത്ത അംഗങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാൻ പഞ്ചായത്തിനകത്തും പുറത്തുനിന്നുള്ള ശക്തികളും നിങ്ങളെ കാത്തിരിക്കുന്നു ഉണ്ടാവാം അഴിമതിയും സ്വജനപക്ഷപാതവും പടിക്ക് പുറത്തു നിർത്തി ധീരമായി ഭരണം നടത്താൻ പുതിയ അംഗങ്ങൾക്ക് കഴിയണം അവിടെ നിന്നാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ തുടക്കവും. പഴയന്നൂർ തിരുവില്ലാമല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും ഹൃദയപൂർവ്വം പിന്തുണയും അറിയിക്കുന്നു,

വെബ് എഡിറ്റർ പാലക്കാട് എക്സ്പ്രസ് ന്യൂസ്

Leave a Comment

Your email address will not be published. Required fields are marked *