palakkad express news

കോഴികളെ സംരക്ഷിക്കാൻ കഴിയാതെ ദേവസ്വം ബോർഡ് ഉപദേശക സമിതിയും.

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന കോഴികളെ സംരക്ഷിക്കാൻ കഴിയാത്ത ദേവസ്വം ബോർഡും ഉപദേശിക സമിതിയും ആണ് കഴിഞ്ഞദിവസം മുപ്പതോളം കോഴികളെ നായക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദികൾ. വഴിപാടായി സമർപ്പിക്കുന്ന കോഴികളെ അലഞ്ഞു തിരിയാൻ വിടാതെ കൂടുകളിലാക്കി സംരക്ഷിക്കേണ്ട ചുമതല ഉണ്ടായിട്ടും അതൊന്നും ഉത്തരവാദിത്വത്തോടെ നിറവേറ്റാൻ കഴിഞ്ഞിട്ടില്ല എന്നതാണ് കഴിഞ്ഞദിവസം നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്. ഐതിഹ്യങ്ങൾ പറഞ്ഞ് നടന്നതുകൊണ്ട് കോഴികളെ സംരക്ഷിക്കാൻ കഴിയില്ല. അമ്പലവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല ഉപദേശകസമ്മതിക്കും ദേവസ്വം ബോർഡിനും ഉണ്ട്. വരാനിരിക്കുന്ന 24 കോഴികളെയും സംരക്ഷിക്കണം.

Leave a Comment

Your email address will not be published. Required fields are marked *