
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സ്മൃതി മണ്ഡപം കെ. രാധാകൃഷ്ണന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്താണ് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ചാണ് ‘സ്മൃതി മണ്ഡപം’ ഒരുക്കിയിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 7,50,000 രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ദേശീയ പതാക സ്ഥാപിക്കുന്നതിനുള്ള കൊടിമരം, പൂച്ചട്ടികള്‍, പുല്‍ത്തകിടി വിരിച്ചുള്ള അലങ്കാരങ്ങള്‍ എന്നിവയും സ്മൃതി മണ്ഡപത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ചിന്നക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്ലാനിങ് കോര്‍ഡിനേറ്റര്‍ സി.രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മുംതാജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സി കൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന സുബ്രഹ്മണ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.നിസ്സാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സത്യഭാമ ചന്ദ്രന്‍, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.