palakkad express news

ലക്കിടി അസാപ് സ്‌കിൽ പാർക്കിൽ വിജ്ഞാന കേരളം തൊഴിൽമേള

സംസ്ഥാനത്തെ തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ഒരുമിപ്പിച്ച് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23-ന് പാലക്കാട് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് സൗജന്യ തൊഴിൽ മേള നടത്തുന്നത്. തുടർന്ന് എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ തൊഴിൽ മേളകൾ നടത്തും.എസ്.എസ്.എൽ.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., എം.ബി.എ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ രാവിലെ പത്ത് മണിക്ക് എത്തിച്ചേരണം.

പദ്ധതിയിലൂടെ പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിലും രണ്ട് ലക്ഷം പേർക്ക് തൊഴിൽ പരിശീലനവും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി https://forms.gle/CJNgw8scSKDecS8t9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്. ഫോൺ- 9495999667, 9895967998.

Leave a Comment

Your email address will not be published. Required fields are marked *