palakkad express news

മന്നത്ത് ആചാര്യന്റെ അർദ്ധകായ വെങ്കല പ്രതിമയ്ക്ക് സ്വീകരണം നൽകും

ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ സപ്തതി വർഷത്തോടനുബന്ധച്ച് താലൂക്ക് യൂണിയനിൽ സ്ഥാപിക്കുന്ന മന്നത്ത് ആചാര്യന്റെ അർദ്ധ കായ വെങ്കല പ്രതിമക്ക്‌ യൂണിയന് കീഴിലെ വിവിധ കരയോഗങ്ങളിൽ സ്വീകരണം നൽകുന്നു. നാളെ രാവിലെ 10ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായ പി. നാരായണന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ആദ്യ സ്വീകരണ യോഗം കുമരനെല്ലൂർ കരയോഗത്തിൽ ആരംഭിക്കും.തുടർന്ന് വെങ്കല പ്രതിമ പ്രയാണത്തിന് രാവിലെ 11 മണിക്ക് വല്ലപ്പുഴയിലും ഉച്ചക്ക് ശേഷം 2ന് ചെറുപ്പളശ്ശേരിയിലും സ്വീകരണം നൽകും.ഓഗസ്റ്റ് 16ന് കുളപ്പുള്ളി,ഒറ്റപ്പാലം, ലക്കിടി,അമ്പലപ്പാറ എന്നിവിടങ്ങളിലായി നടക്കുന്ന സ്വീകരണങ്ങൾക്ക് ശേഷം താലൂക്ക് യൂണിയൻ ആസ്ഥാനത്ത് എത്തിച്ചേരും എന്ന് യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *