palakkad express news

ബി.എസ്. സി നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

*കോളേജ് പ്രവേശനം ആഗസറ്റ് 13 മുതൽ 20 വരെ2025 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആഗസ്റ്റ് 16 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 20 നകം അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in

ഗുരുവായൂർ ദേവസ്വം പരീക്ഷകൾ 24ന്

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പ്ലംബർ (കാറ്റഗറി നം. 08/2025), കലാനിലയം സൂപ്രണ്ട് (കാറ്റഗറി നം. 15/2025) എന്നീ തസ്തികകളിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 24 ന് രാവിലെ 9 മുതൽ 10.45 വരെയും കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നം. 25/2025), കംപ്യൂട്ടർ സ്‌പെഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 26/2025) ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നം.27/2025) എന്നീ തസ്തികകളുടെ പൊതു ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 24 ന് 01.30 മുതൽ 3.15 വരെയും, വർക്ക് സുപ്രണ്ട് (കാറ്റഗറി നം. 22/2025), മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നം : 29/2025) എന്നീ തസ്തികകളുടെ ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 24 ന് 1.30 മുതൽ 03.15 വരെയും തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in

Leave a Comment

Your email address will not be published. Required fields are marked *