palakkad express news

വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള തിയ്യതി നീട്ടി 12-08-2025, ഇന്ന് വൈകുന്നേരം 05.00 മണി വരെ….

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധികരിച്ചിട്ടുണ്ട്.അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.*പാർലമെന്റ്/ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ട് എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമാകുന്നില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കരട് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തുക… പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് ചുവടെ കൊടുത്ത ലിങ്ക് പ്രയോജനപ്പെടുത്തുക…*https://www.sec.kerala.gov.in/public/search/voterhttps://www.sec.kerala.gov.in/public/voters/list*2025 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് (01-01-2007 നോ അതിന് മുൻപോ ജനിച്ചവരാവണം) വോട്ടർ പട്ടികയിൽ പേര് ചേർക്കാം…**പേര് ചേർക്കുന്നതിന് (ഫാറം 4), പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന് (ഫാറം 4A), തിരുത്തൽ വരുത്തുന്നതിന് (ഫാറം 6), വിലാസം മാറ്റുന്നതിന് (ഫാറം 7), പട്ടികയിൽ പേര് ഉൾപ്പെട്ടത്തിനെതിരെ/നീക്കം ചെയ്യാൻ/പഞ്ചായത്തിലെ സ്ഥിര താമസക്കാരനല്ല എന്നുള്ള ആക്ഷേപം നൽകുന്നതിന് (ഫാറം 5), എന്നീ കാര്യങ്ങൾക്ക് ചുവടെ കൊടുത്ത ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്….*https://sec.kerala.gov.in/public/registrationhttps://sec.kerala.gov.in/rfs/search/indexഈ ☝🏿ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ കൊടുത്ത് search ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.ഉണ്ടെങ്കിൽ പഞ്ചായത്ത്‌/നഗരസഭ, വാർഡ്, പോളിംഗ് സ്റ്റേഷൻ എന്നിവ അറിയാം.

Leave a Comment

Your email address will not be published. Required fields are marked *