palakkad express news

സഹകാരി സംഗമവും വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി

പഴയന്നൂർ കർഷക സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും കലാകായിക പ്രതിഭകളെ ആദരിക്കലും സഹകാരികൾക്കുള്ള ലാഭവിഹിതത്തിന്റെ വിതരണത്തിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ നിർവഹിച്ചു ബാങ്ക് പ്രസിഡന്റ് പി കെ മുരളീധരൻ, അധ്യക്ഷത വഹിച്ചു ചടങ്ങിൽ വൈസ് പ്രസിഡന്റ് സി ശ്രീകുമാർ സ്വാഗതം പറഞ്ഞു ബാങ്ക് മുൻ പ്രസിഡന്റ് വി കെ ശ്രീകുമാർ, മാനേജിംഗ് ഡയറക്ടർ പി ശ്രീധരൻ, വേണുഗോപാല മേനോൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ എം അബാസ്, ഷാനു, ഉണ്ണികൃഷ്ണൻ മഞ്ചാടി സജിമോൻ, രവി കുമ്പളക്കോട് മറ്റു സഹകാരികളും വിദ്യാർത്ഥികളും കലാരംഗത്തുള്ളവരും ചടങ്ങിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *