palakkad express news

വിഎസ് അച്യുതാനന്ദനെ ഓർക്കുമ്പോൾ

എറണാകുളത്ത് മാധ്യമപ്രവർത്തനം നടത്തുന്ന സമയത്താണ് 2006 എൽഡിഎഫ് അധികാരത്തിൽ എത്തുന്നത് തുടർന്ന് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് മുഖ്യമന്ത്രിയായി ശേഷം ആദ്യമായി എറണാകുളത്ത് എത്തുന്ന വിഎസ് അച്യുതാനന്ദന് പ്രസ് ക്ലബ്ബ് ഒരു സ്വീകരണം നൽകാൻ തീരുമാനിക്കുകയായിരുന്നു അന്ന് ഞാൻ എറണാകുളം പ്രസ് ക്ലബ്ബ് അംഗമായിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഫൽഗുണൻ സെക്രട്ടറി രാജ്മോഹനോടും ഞാൻ ഒരു ആശയം മുന്നോട്ട് വെച്ചു പ്രസ് ക്ലബ്ബിൽ എത്തുന്ന മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയിലെ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു ആൽബം സമ്മാനിക്കാം എന്ന് ആ നിർദ്ദേശം സ്വീകരിച്ച പ്രസ് ക്ലബ്ബ് എന്നോട് തന്നെ ആ ദൗത്യം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ ആലപ്പുഴയിലെത്തി ചിത്രങ്ങൾ പകർത്തി ആൽബം ആക്കി പ്രസ് ക്ലബ്ബ് സെക്രട്ടറിയെ ഏൽപ്പിച്ചു കുറച്ചു ദിവസങ്ങൾക്കുള്ളിൽ എറണാകുളത്ത് എത്തിയ വിഎസ് പ്രസ് ക്ലബ് എത്തുകയും സ്വീകരണം നൽകുകയും മാധ്യമപ്രവർത്തകരെ പരിചയപ്പെടുകയും ചെയ്തു തുടർന്ന് അദ്ദേഹത്തിന് നൽകേണ്ട ആൽബം ഞാൻ തന്നെ അദ്ദേഹത്തിന് നൽകണമെന്ന് പ്രസ് ക്ലബ്ബ് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ആൽബം മുഖ്യമന്ത്രിക്ക് കൈമാറി വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് അദ്ദേഹം സ്വീകരിച്ചത്. പിന്നീട് എറണാകുളത്ത് നടക്കുന്ന മിക്ക ചടങ്ങുകളിലും പങ്കെടുക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഒരിക്കൽ അദ്ദേഹത്തിന്റെ ജന്മദിനാഘോഷം എറണാകുളം പബ്ലിക് ലൈബ്രറിയിൽ വച്ച് നടത്തിയതും ജസ്റ്റിസ് കൃഷ്ണയ്യരെ വസതിയിൽ സന്ദർശിക്കുന്നതും തൃപ്പൂണിത്തറയിലെ അത്താഘോഷ പരിപാടിയിൽ പങ്കെടുത്തതും ഒക്കെ ഇപ്പോഴും ഓർമ്മകളിൽ ഭദ്രം….

ചീഫ് എഡിറ്റർ,പാലക്കാട് എക്സ്പ്രസ്

Leave a Comment

Your email address will not be published. Required fields are marked *