കൊച്ചിൻ ദേവസ്വം ബോർഡ് വിപുലമായ ദർശന സൗകര്യമാണ് ഒരുക്കുന്നത് തൃപ്രയാർ ഇരിഞ്ഞാലക്കുട മൂഴിക്കുളം പായമ്മൽ എന്നീ ക്ഷേത്രങ്ങൾക്ക് പുറമേ തൃശ്ശൂർ ജില്ലയുടെ അതിർത്തിയിലെ തിരുവില്ലാമലയിൽ ശ്രീരാമ ലക്ഷ്മണന്മാരും പാലക്കാട് ജില്ലയിലെ കുഴൽ മന്ദത്തിനടുത്ത് പുൽപരമന്ദം ഭരത ക്ഷേത്രവും കുത്തന്നൂർ പഞ്ചായത്തിലെ കൽക്കുളത്തെ ശത്രുഖന ക്ഷേത്രവും ഉൾപ്പെടുത്തി പാലക്കാട് കേന്ദ്രീകരിച്ച് 22 കിലോമീറ്റർ ഒരു നാലമ്പല ദർശനം ഭക്തജനങ്ങൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കിയതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ പറഞ്ഞു തിരുവില്ലാമല ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് എല്ലാ ദിവസവും പ്രസാദ ഊട്ടും ആരോഗ്യവകുപ്പുമായി സഹകരിച്ച് മെഡിക്കൽ സഹായവും പോലീസുമായി സഹകരിച്ച് അവരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട് കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിൽ നിന്നും നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് സ്പെഷൽ സർവീസ് നടത്തുന്നതിനായി കത്ത് നൽകിയിട്ടുണ്ടെന്നും ടോയ്ലറ്റ് കുടിവെള്ള സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു ദേവസം കമ്മീഷണർ ഉദയകുമാർ എസ് ആർ സെക്രട്ടറി പി ബിന്ദു ഡെപ്യൂട്ടി കമ്മീഷണർ കെ സുനിൽകുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു