palakkad express news

കംപ്യൂട്ടർ ലാബ് ഉദ്ഘാടനം നടത്തി

മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ ലോക്സഭാംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടായ എംപിലാഡ്‌സ് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം.പി നിർവഹിച്ചു. മൊത്തം 12.5 ലക്ഷം രൂപ ചെലവലിൽ 24 കമ്പ്യൂട്ടറുകളാണ് എം.പി ഫണ്ട് വഴി അനുവദിച്ചത്. വിദ്യാഭ്യാസത്തിനൊപ്പം മനുഷ്യസമൂഹത്തിന് ഗുണപരമായ മാറ്റം സൃഷ്ടിക്കുന്ന പൊതുപ്രവർത്തനം അടക്കമുള്ള രംഗങ്ങളിൽകൂടി മികച്ച വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വരണമെന്ന് എം.പി അഭിപ്രായപ്പെട്ടു.കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗം രാജേഷ്, വി എം സി മെമ്പർ സി.എ സുനിൽകുമാർ, പി.ടി.സി മെമ്പർ സിബി ജോർജ്, ജവഹർ നവോദയ പ്രിൻസിപ്പാൾ എസ്. ബിന്ദു, വൈസ് പ്രിൻസിപ്പാൾ ഡോ. എൻ. ദിനേഷ്, സ്റ്റാഫ് – പി.ടി.എ അംഗങ്ങൾ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *