palakkad express news

കാലാവർഷം ശക്തം: 451 പേർ ക്യാമ്പുകളിൽ

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാർപ്പിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഴക്കെടുതിയിൽ 104 വീടുകൾ പൂർണ്ണമായും 3,772 വീടുകൾ ഭാഗീകമായും തകർന്നതായാണ് ഇതുവരെയുള്ള കണക്കുകൾ.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാസർഗോഡ്, തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുന മർദ്ദവും രൂപപ്പെട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ചേക്കാം.

Leave a Comment

Your email address will not be published. Required fields are marked *