palakkad express news

വിവരങ്ങള്‍ നല്‍കണം

കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി എല്ലാ അംഗങ്ങളും രജിസ്‌ട്രേഷന്‍ ഡേറ്റ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, https://www.aiis.lc.kerala.gov.in മുഖേനയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികളും വിവരങ്ങള്‍ നല്‍കണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ക്ഷേമനിധി ഐ.ഡി. കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം ജൂലൈ 31നകം അപ്‌ഡേഷന്‍ നടത്തണം.

Leave a Comment

Your email address will not be published. Required fields are marked *