പഴയന്നൂർ: വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ സംസ്ഥാനതെ എല്ലാ സ്കൂളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി പഴയന്നൂർ സ്കൂളിൽ ഡിവൈഎഫ്ഐ പഴയന്നൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ്സ് റൂമുകളും വൃത്തിയാക്കി കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. വർഷങ്ങളായി സ്കൂളിൽ ശുചികരണ പ്രവർത്തനം നടത്താറുണ്ടെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എൻ അമൽരാജ് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എ ബി നൗഫൽ.പി കെ അനീഷ്.കെ എ അജ്മൽ. ദിൽഷാദ് നിസാം. ബി പ്രമോദ്. അമൽജിത്ത് എന്നിവർ നേതൃത്വം നൽകി.
