ചേലക്കര നിയോജക മണ്ഡലത്തിൽ കഴിഞ്ഞവർഷം നടന്ന നവ കേരള സദസ്സിൽ വന്ന അഞ്ച് പ്രധാന പ്രവർത്തികൾക്ക് തുക അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര – തൊട്ടേക്കാട് റോഡ് നിർമ്മാണം 350 ലക്ഷം രൂപ, മുള്ളൂർക്കര പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണം 100 ലക്ഷം രൂപ. പാഞ്ഞാൾ പഞ്ചായത്തിലെ പോലമ്മകാവ് – കീഴില്ലം റോഡ് നിർമ്മാണം 100 ലക്ഷം രൂപ ,ദേശമംഗലം പഞ്ചായത്തിലെ തൃക്കേകുളം പുനരുദ്ധാരണം 100 ലക്ഷം രൂപ , ദേശമംഗലം പഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിട നിർമ്മാണം 50 ലക്ഷം രൂപ എന്നീ പ്രവർത്തികൾക്കാണ് തുക അനുവദിച്ചത്. ഈ പ്രവർത്തികൾ ചെയ്തു തീർക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി .കെ രാധാകൃഷ്ണൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.