palakkad express news

പാലക്കാട്, വാണിയംകുളം, പി.കെ ദാസ് ആശുപത്രിയിൽ അപൂർവ്വമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു !

വാണിയംകുളം : തുടർച്ചയായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ 5 വയസ്സുകാരിയുടെ ജീവൻ രക്ഷപ്പെടുത്തിയ ഒരു അടിയന്തര ശസ്ത്രക്രിയ .ട്രൈക്കോബെൻസോർ എന്ന അവസ്ഥ യാണ് കുട്ടിയുടെ ജീവൻ അപകടത്തി ലാക്കിയത് . ദഹനേന്ദ്രിയത്തിൽ പലപ്പോഴായി എത്തപ്പെട്ട ദഹിക്കാതെ കിടന്ന നൂലിന്റെയും മുടിയുടെയും ഒരു കൂട്ടമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് .വയറുവേദനയും ഛർദ്ദിയും കൊണ്ട് അവശനിലയിൽ അത്യാഹിതവിഭാഗത്തിലെത്തിച്ച കുട്ടിയുടെ വയർ അസാധാരണമായി വീർത്തിരിക്കുന്നതിൽ സംശയം തോന്നിയ പീഡിയാട്രീഷ്യൻ ഡോ .ഭവ്യ , ക്ലിനിക്കൽ പരിശോധനകൾക്കൊപ്പം എക്സ്-റേ എടുപ്പിച്ചു “ഇലിയോ-സേക്കൽ ഇൻറ്റസസ്സെപ്ഷൻ” എന്നത് റേഡിയോളജിസ്റ്റ് സ്ഥിരീകരിച്ചു. പീഡിയാട്രിക് സർജൻ ഡോ .സതീഷ് ജി പ്രഭു അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചു. കുട്ടിയുടെ മാതാപിതാക്കൾ അതിന് അനുവാദം നൽകി 3.15ന് ശസ്ത്രക്രിയയിലൂടെ അര കിലോയോളം ഭാരം വരുന്ന മുടിയുടെയും നൂലിന്റെയും കെട്ട് വിജയകരമായി പുറത്തെടുത്തു. മാതാപിതാക്കൾ അറിയാതെ കുഞ്ഞ് പലപ്പോൾ ആയി മുടിയും നൂലും നുണഞ്ഞ് ഇറക്കിയതാകാം കാരണം, ചില കുട്ടികളിൽ അപൂർവമായി ഇത്തരം ശീലങ്ങൾ കാണപ്പെടുന്നതായി ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് കുഞ്ഞ് സുഖമായിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *