palakkad express news

ഗായത്രി സമൂഹ മഹായജ്ഞത്തിന് വില്വാദ്രിനാഥന്റെ തട്ടകം ഒരുങ്ങി, യജ്ഞം ഫെബ്രുവരി 2 മുതല്‍

തിരുവില്വാമല: ഫെബ്രുവരി 2 ഞായര്‍ മുതല്‍ 9 ഞായര്‍ വരെ (1200 മകരം 20 മുതല്‍ 27 വരെ) തിരുവില്വാമലയില്‍ ഗായത്രീ മഹായജ്ഞം നടത്തപ്പെടുന്നു. ശ്രീ വ്യാസതപോധ്യാന്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ ആശ്രമഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞമണ്ഡപത്തിലാണ് ഗായത്രീ മഹായജ്ഞം നടക്കുന്നത്. പൂജനീയ സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജാണ് യജ്ഞാചാര്യന്‍. അന്താരാഷ്ട്ര ധര്‍മ്മ സേവകനും 600 ലധികം യജ്ഞങ്ങള്‍ക്കും നിരവധി യാഗങ്ങള്‍ക്കും നേതൃത്വം നല്‍കിയ ദക്ഷിണ ഭാരതത്തിലെ ആദ്യ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ മുഖ്യകാര്‍മ്മികത്വത്തിലും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെയും മറ്റ് അനേകം സംന്യാസി ശ്രേഷ്ഠന്‍മാരുടെയും ധര്‍മാചാര്യന്‍മാരുടെയും നേതൃത്വത്തിലുമാണ് ഗായത്രീ മഹായജ്ഞം.തകര്‍ന്നു കിടക്കുന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി.ജി. അനീഷിന് ഗായത്രീ പുരസ്‌കാരം നല്‍കി ആദരിക്കും. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, ശ്രീ വ്യാസതപോധ്യാന്‍ ആശ്രമ മഠാധിപതി സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ്, വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്, സ്വാമി വേണുഗോപാലനന്ദ സരസ്വതി, കെ.പി.ശ്രീജ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *