palakkad express news

ഇൻസൈറ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിൽപന്ത്രണ്ടു മത്സര ഡോക്യൂമെന്ററികൾ

പാലക്കാട് ഇൻസൈറ്റ് ദ്  ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഏഴാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേയ്ക്കു പന്ത്രണ്ടു  ഡോക്യൂമെന്ററികൾ  തിരഞ്ഞെടുത്തു. ലഭ്യമായ 29  ഡോക്യൂമെന്ററികളിൽ നിന്നാണ് പ്രാഥമിക സെലെക്ഷൻ കമ്മിറ്റി പന്ത്രണ്ടു  ചിത്രങ്ങൾ തിരഞ്ഞെടുത്തത് .  ഫെബ്രുവരി 15  നു പാലക്കാട് വെച്ച് നടക്കുന്ന ഏട്ടാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ഇവ പ്രദർശിപ്പിക്കും.

ഡോക്യുമെന്ററി മേഖലയിലെ വിദഗ്ദർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്ക് പതിനായിരം രൂപയും , ശില്പി പ്രമോദ് പള്ളിയിൽ രൂപ കല്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്ററി അവാർഡ് സമ്മാനിക്കും.

ഓരോ ഡോക്യൂമെന്ററിയുടെയും പ്രദർശനശേഷം അതിന്റെ അണിയറ പ്രവർത്തകരുമായി സംവദിക്കാൻ  ഓപ്പൺ ഫോറം ചർച്ച ഉണ്ടായിരിക്കും.

മത്സര ഡോക്യൂമെന്ററികൾക്കുപുറമെ മത്സരേതര  ഡോക്യൂമെന്ററികൾ കൂടി പ്രദർശിപ്പിക്കുന്ന ഈ മേളയിലേക്കുള്ള പ്രവേശനം തികച്ചും  സൗജന്യമാണ്.

മേളയോടനുബന്ധിച്ചു നടക്കുന്ന സമാപനയോഗത്തിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

കൂടാതെ സമഗ്രസംഭവനയ്ക്കായി എല്ലാ വർഷവും  ഇൻസൈറ്റ് നൽകിവരുന്ന ഇൻസൈറ്റ് അവാർഡിന്റെ സമർപ്പണവും,  അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ കെ. ആർ. മോഹനന്റെ സ്മരണാർത്ഥം ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കുന്ന മോഹന സ്മൃതിയും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9496994153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *