ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 798 കുട്ടികള്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. ജില്ലാതലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. രണ്ടാം സ്ഥാനം നേടിയ കുട്ടികളില്‍ നിന്നും ലഭിച്ച അപ്പീലുകള്‍ പരിഗണിച്ച് 19 പേര്‍ക്കുകൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നാദസ്വരം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കുള്ള വിചിത്ര വീണ എന്നിവ ഒഴികെ മറ്റെല്ലാ ഇനങ്ങളിലും ഇത്തവണ ജില്ലയിലെ കുട്ടികള്‍ മത്സരിക്കും.
സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പാലക്കാട് ജില്ലയിലെ പ്രൈമറി വിഭാഗം ഭാഷാ അധ്യാപകരെ ഹൈസ്‌കൂള്‍ അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കുന്നതിനും, പാര്‍ട്ട് ടൈം അധ്യാപകരെ ഫുള്‍ടൈം അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കുന്നതിനുമായി തയ്യാറാക്കിയ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദ വിവരങ്ങളും പാലക്കാട് വിദ്യഭ്യാസ ഉപ ഡയറക്ടറുടെ www.ddepalakkad.wordpress.com എന്ന വെബ് സൈറ്റില്‍ ലഭിക്കും. ലിസ്റ്റിന്മേല്‍ പരാതി ഉള്ളവരും പുതുതായി പേര് ഉള്‍പ്പെടുത്തേണ്ടവരും ജനുവരി 10നകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടു കൂടി നേരിട്ട് സമര്‍പ്പിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
കരുതലും കൈത്താങ്ങും – പാലക്കാട് താലൂക്ക്തല അദാലത്ത് വെള്ളിയാഴ്ച
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പാലക്കാട് താലൂക്ക്തല അദാലത്ത് വെള്ളിയാഴ്ച (ജനുവരി മൂന്ന്) പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്റിനു സമീപമുള്ള മുഹമ്മദ് ബാഗ് ഇവന്റ് സെന്ററിൽ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെയും തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രിയായ എം.ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. പൊതുജനങ്ങള്‍ക്ക് നേരിട്ടും പരാതി നല്‍കാന്‍ അദാലത്തില്‍ അവസരമുണ്ടാകും.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍ ഇപ്രകാരം
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മല്‍സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുളള പരാതികള്‍ /അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുളള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
നിര്‍ദേശങ്ങളും അഭിപ്രായങ്ങളും, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ/പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, വായ്പ എഴുതിത്തളളല്‍, പൊലിസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായത്തിനായുളള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുളള അപേക്ഷകള്‍(ചികിത്സാസഹായം ഉള്‍പ്പെടെ), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കില്ല.
ഇന്‍സ്ട്രക്ടര്‍ നിയമനം
അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്- ഡീസല്‍) തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ ത്രിവത്സര ഡിപ്ലോമ/ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ജനുവരി ആറിന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496292419.
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്‌സ് സെക്ഷന്‍ (രണ്ട്) പരിധിയിലുള്ള പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയില്‍ കി.മീ. 5/600 ല്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ മരം മുറിച്ചുമാറ്റുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പുരിപ്പിച്ച ക്വട്ടേഷനുകള്‍ ‘പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയില്‍ കി.മി 5/600 ല്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ മരം മുറിച്ചു മാറ്റുന്നതിനുള്ള അവകാശം’ എന്ന് രേഖപ്പെടുത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്‌സ് സെക്ഷന്‍ നം. 2 കാര്യാലയം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് പിന്‍ 678001 എന്ന മേല്‍ വിലാസത്തില്‍ ജനുവരി മൂന്നിന് വൈകിട്ട് നാലിനകം തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം. 500 രൂപയുടെ ഡി.ഡി. നിരതദ്രവ്യമായി അടക്കണം. ജനുവരി നാലിന് രാവിലെ 11 മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
തൊഴില്‍ മേള ജനുവരി നാലിന്
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടീം ലീഡര്‍ , കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് , ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സ്റ്റോര്‍ മാനേജര്‍, ഓഫീസ് ഓപ്പറേഷന്‍സ് , ഷിപ്പിങ് ഡിപ്പാര്‍ട്‌മെന്റ്, ഓഫീസ് അസിസ്റ്റന്‍ഡ്, ഏജന്‍സി റിക്രൂട്ട്മെന്റ്‌റ് മാനേജര്‍, ചാനല്‍ ഡെവലപ്‌മെന്റ്‌റ് അസ്സോസിയേറ്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്നീ ഒഴിവുകള്‍ നികത്തുന്നതിനായി ജനുവരി നാലിന് രാവിലെ 10 ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പരമ്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാവണം. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത്, ബയോഡാറ്റ കോപ്പി ഹാജരാക്കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505435, 8289847817.
വൈദ്യുതി മുടങ്ങും
മലമ്പുഴ കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജനുവരി ഏഴിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കല്ലടിക്കോട്, മണ്ണാര്‍ക്കാട്, അഗളി, അലനല്ലൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതീകരിക്കുന്ന മേഖലകളില്‍ പൂര്‍ണ്ണമായും, മലമ്പുഴ, കല്‍പ്പാത്തി എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതീകരിക്കുന്ന മേഖലകളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങുമെന്ന് പാലക്കാട് ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴ്‌സ് പ്രവേശനം
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകള്‍ക്ക് എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിശദവിവരങ്ങളും www.ihrdadmissions.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9562771381, 8547005046, 9495069307.
പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തില്‍ പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് വിഷയത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. ജനുവരി ഒമ്പതിനകം nsgscollegepattambi@gmail.com വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nsgscollege.org
താലൂക്ക് വികസന സമിതി യോഗം നാലിന്
പാലക്കാട് താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും