palakkad express news

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പിൽ മുസ്ലിം ലീഗ്

ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് മുസ്‌ലിം ലീഗ് അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ വികസന മുരടിപ്പ് നേരിടുന്ന അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ രണ്ടു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കാതെ പോയതെന്ന് നേതാക്കൾ പറഞ്ഞു. മലപ്പുറം അങ്കണവാടി കെട്ടിടത്തിൽ വൈദ്യുതീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. അമ്പലപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തകസമിതി യോഗം ജില്ലാ കമ്മിറ്റിയംഗം എ.കെ ഉമ്മർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പാറ പഞ്ചായത്ത് മുസ്‌ലിം കമ്മിറ്റി പ്രസിഡന്റ് സി. ടി ഹംസ അധ്യക്ഷനായി.മണ്ഡലം സെക്രട്ടറിമാരായ ഖാലിദ്, ഹബീബ് തങ്ങൾ, ടി.വി അബ്ബാസ്, എ.പി ജബ്ബാർ പ്രസംഗിച്ചു.ഷൗക്കത്ത് പുളിക്കൽ സ്വാഗതവും, പി. കബീർ നന്ദിയും പറഞ്ഞു.പ്രവാസി ലീഗ് അമ്പലപ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ പുതിയ ഭാരവാഹികളായികെ.പി കോയക്കുട്ടി (പ്രസിഡന്റ്), പി.കബീർ (ജനറൽ സെക്രട്ടറി),എൻ.കെ വീരാൻ കുട്ടി(ട്രഷറർ).സുലൈമാൻ തോട്ടര,നാസർ ഹുസൈൻ, വി.കെ ഹക്കീം (വൈസ് പ്രസിഡൻ്റു മാർ), വി. കെ ഷൗക്കത്ത്, പി.ബി സലാം, നാസർ പുളിക്കൽ (ജോ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു

Leave a Comment

Your email address will not be published. Required fields are marked *