palakkad express news

കള്ള് ഷാപ്പുകളുടെ വില്‍പ്പന ഡിസംബര്‍ 31 ന്

തൃശ്ശൂര്‍ ഡിവിഷനിലെ കള്ള് ഷാപ്പുകളുടെ വില്‍പ്പന എക്സൈസ് വകുപ്പിന്റെ ഇ ടോഡി പ്ലാറ്റ്ഫോമില്‍ ഡിസംബര്‍ 31 ന് നടക്കും. തൃശ്ശൂര്‍ ഡിവിഷനിലെ കൊടുങ്ങല്ലൂര്‍ റേഞ്ചിലെ 72 കളളുഷാപ്പുകളുടെയും തൃശ്ശൂര്‍ റേഞ്ചിലെ 38 കളളുഷാപ്പുകളുടെയും വാടാനപ്പളളി റേഞ്ചിലെ 5-ാം ഗ്രൂപ്പിലെ 7 കളളുഷാപ്പുകളുടെയും വില്‍പ്പനയാണ് ഡിസംബര്‍ 31 ന് രാവിലെ 11 ന് ഓണ്‍ലൈനായി https://etoddy.keralaexcise.gov.in എന്ന വെബ്സൈറ്റിലൂടെ നടക്കുന്നത്.

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുളള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.  ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. https://bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം ഇതേ വെബ് സൈറ്റില്‍ ലഭ്യമാണ്. അവസാന തീയ്യതി 2025 ജനുവരി 10. ഫോണ്‍: 0491 2505663.

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായം

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പര്യ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിനായി 25,000 രൂപ വരെ ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്. മുമ്പ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ https://bwin.kerala.gov.in  എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയതി 2025 ജനുവരി 10. ഫോണ്‍: 0491 2505663.

Leave a Comment

Your email address will not be published. Required fields are marked *