വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് സിനിമാ സംവിധാന മോഹവുമായി അലഞ്ഞു തിരിയുന്ന കാലം നിരവധി സംവിധായകരെ കാണുകയും സഹ സംവിധായകനായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുമെങ്കിലും അവരൊക്കെ പിന്നെ പറയാം എന്ന് അറിയിക്കുകയാണ് പതിവ് ഈ സമയത്ത് എറണാകുളത്ത് ന്യൂസ് ഫോട്ടോഗ്രാഫറായി ജോലിചെയ്ത് വരികയായിരുന്നു ഒഴിവുസമയങ്ങളിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പ്രകൃതി ചിത്രങ്ങളും എടുത്തിരുന്നു ഈ സമയത്താണ് എംടി പുതിയൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നതായി വാർത്ത ശ്രദ്ധയിൽപ്പെട്ടത് കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം ആണ് എംടി സംവിധാന രംഗത്തേക്ക് വീണ്ടും എത്തുന്നത് അതുകൊണ്ട് സഹ സംവിധായകർ ഉണ്ടാകില്ല എന്ന് ഉറപ്പോടെയാണ് ഒരു ഒരു ദിവസം എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത് അന്ന് അദ്ദേഹം മാതൃഭൂമിയിലെ ചിത്രഭൂമി ഉൾപ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹത്തെ നേരിൽകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തന്നെ തീരുമാനിച്ചു ഞാനെടുത്ത കുറെ ഫോട്ടോഗ്രാഫുകളും കയ്യിൽ കരുതി എറണാകുളത്തു നിന്നും പുറപ്പെട്ട് ഉച്ചയോടെ കോഴിക്കോട് മാതൃഭൂമി ഓഫീസിൽ എത്തി സന്ദർശക മുറിയിലെ പെൺകുട്ടിയോട് കാര്യങ്ങൾ അവതരിപ്പിച്ചു എം ടി സാർ ഓഫീസിൽ ഉണ്ട് കാണാൻ അനുവാദം വാങ്ങിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു ഇല്ല എന്ന് മറുപടി പറഞ്ഞു എന്നാൽ അദ്ദേഹത്തിന്റെ പി എ യോട് വിളിച്ചു ചോദിച്ചിട്ട് അനുവാദം ലഭിച്ചാൽ മാത്രമേ കാണാൻ കഴിയൂ എന്ന് അവർ അറിയിച്ചു വലിയ നിരാശ തോന്നി വളരെ പ്രതീക്ഷയോടെ എംടിയെ കാണാൻ എത്തിയിട്ട് കാണാതെ പോകുന്നത് ശരിയല്ല എന്നും. എന്നാൽ നിരാശ അധികസമയം നീണ്ടില്ല എംടി കാണാൻ അനുവദിച്ചു എന്നവർ എന്നെ അറിയിച്ചു എന്നെയും കൂട്ടി ജീവനക്കാരൻ എംടിയുടെ ഓഫീസിലേക്ക് നടന്നു എന്നെ ഓഫീസിന്റെ പുറത്ത് ഇരുത്തി അദ്ദേഹം അകത്തേക്ക് പോയി കുറച്ച് കഴിഞ്ഞ് ശേഷം തിരിച്ചുവന്നു വാതിൽ തുറന്നു പിടിച്ചിട്ട് പറഞ്ഞു പോയി കണ്ടോളൂ വളരെ പേടിയോടും ആരാധനയോടെയും ആണ് എംടിയുടെ റൂമിലേക്ക് ഞാൻ പ്രവേശിച്ചത് വലിയൊരു ഓഫീസ് മുറി നിറയെ പത്രങ്ങളും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഓഫീസിന് അകത്തും ടേബിളിലും നിറഞ്ഞുകിടക്കുന്നു ഞാൻ അദ്ദേഹത്തിന്റെ മേശയുടെ മുൻപിൽ നിന്നു അദ്ദേഹം എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു കുറെ നേരം ഒന്നും പറഞ്ഞില്ല പിന്നെ തലയുയർത്തി പറഞ്ഞു ഇരിക്കൂ പിന്നെയും എഴുത്ത് തുടർന്നു ഏകദേശം അരമണിക്കൂറോളം മൗനം എഴുത്തു നിർത്തി എന്നോട് ചോദിച്ചു എന്തിനാണ് വന്നത് ഞാൻ എന്റെ ആവശ്യങ്ങൾ പറഞ്ഞു കുറച്ചു നേരത്തെ മൗനം എം ടി പറഞ്ഞു തുടങ്ങി ഞാൻ സ്ഥിരമായി സിനിമ സംവിധാനം ചെയ്യുന്ന ആളല്ല അതുകൊണ്ട് എനിക്ക് സ്ഥിരമായി സഹ സംവിധായകരും ഇല്ല ഞാൻ എടുത്ത ഫോട്ടോഗ്രാഫുകൾ അദ്ദേഹത്തിന് കാണിച്ചു എല്ലാം വിശദമായി തന്നെ അദ്ദേഹം നോക്കി പിന്നീട് തലയുയർത്തി എന്നോട് ചോദിച്ചു സംവിധായകരുടെ പുറകെ നടന്ന് സമയം കളയണോ ഒരു മികച്ച ഫോട്ടോഗ്രാഫർക്ക് സംവിധായകൻ ആകാനും കഴിയും ഗൗരവവും പ്രതീക്ഷയും നിറഞ്ഞ വാക്കുകൾ പിന്നീട് ഒരു സംവിധായകരെയും ഞാൻ കണ്ടില്ല.ആ വലിയ സാഹിത്യകാരനെ നേരിൽ കാണാൻ കഴിഞ്ഞതും അദ്ദേഹത്തോടൊപ്പം അല്പസമയം ചെലവഴിക്കാൻ കഴിഞ്ഞതും ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി അദ്ദേഹത്തിന്റെ വേർപാടിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു…. *പത്രാധിപർ വിനോദ് പഴയന്നൂർ പാലക്കാട് എക്സ്പ്രസ്