തൃശ്ശൂര്‍:സംസ്ഥാനത്ത് റീ ബിള്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി മഹാപ്രളയത്തില്‍ തകര്‍ന്ന അങ്കണവാടികളെ പുനര്‍നിര്‍മ്മിച്ച് സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുന്നതിന്റെ ഭാഗമായി 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 30 അങ്കണവാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. 30 അങ്കണവാടിയിലുള്‍പ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ മതിലകം ഐസിഡിഎസ് പ്രോജക്ടിലെ മതിലകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ലെ 70-ാം നമ്പര്‍ അങ്കണവാടിയുടെയും, കൊടുങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ എറിയാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ലെ 22-ാം നമ്പര്‍ അങ്കണവാടിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. എം.എല്‍.എ ടൈസണ്‍ മാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.