
ഒറ്റപ്പാലം : രാജ്യത്തെ വിവിധ മസ്ജിദുകൾക്കുമേൽ അവകാശവാദമുന്നയിക്കുന്ന നടപടിക്കെതിരെയുള്ള ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ പറഞ്ഞു. ഇതിനു മുമ്പും സമാനമായ രീതിയിൽ മോഹൻ ഭാഗവത് പ്രതികരിച്ചിട്ടുണ്ട്. അതിന് ശേഷവും കൂടുതൽ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വയുടെ വക്താക്കൾ രംഗത്തു വരികയാണുണ്ടായത്. പ്രസ്താവന ആത്മാർ ർത്ഥമായിട്ടാണങ്കിൽ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം അംഗീകരിക്കാൻ ആർ എസ് എസ് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതന്നും അഷറഫ് അലി ആവശ്യപ്പട്ടു. ഒറ്റപ്പാലം സേട്ട് സാഹിബ് സെൻററിൽ വെച്ച് നടത്തിയ നാഷണൽ യൂത്ത് ലീഗ് (എൻ വൈ എൽ) ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എൻ വൈ എൽ ജില്ലാ ട്രഷറർ നൗഫൽ സി പി അധ്യക്ഷത വഹിച്ചു. ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി വി, എൻ വൈ എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹീം ബണ്ടിച്ചാൽ, സെക്രട്ടറി നാസർ കൂരാര, ഐ എൻ എൽ ജില്ലാ ട്രഷറർ അബ്ദുൽ റഫീഖ് എന്നിവർ പ്രസംഗിച്ചു. കമറുദ്ദീൻ കെ സ്വാഗതവും, സുൾഫിക്കർ കെ നന്ദിയും പറഞ്ഞുകൺവെൻഷനിൽ എൻ വൈ എൽ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു പ്രസിഡണ്ട് : ശിഹാബ് മൈലാമ്പാടം, വൈസ് പ്രസിഡണ്ടുമാർ: നൗഫൽ സി പി, ഷഫീഖ് കെ. ജനറൽ സെക്രട്ടറി: സുൾഫീക്കർ കെ. സെക്രട്ടറിമാർ: ഷാദിൻ ടി, ജൗഹർ യു കെ . സംസ്ഥാന കൗൺസിൽ അംഗങ്ങളായി അമീർ കെ വി, കമറുദ്ദീൻ കെ, ഷാജുദ്ദീൻ എസ് എന്നിവരെയും തെരഞ്ഞെടുത്തു

NYL പ്രസിഡന്റ് ശിഹാബ് മൈലാംപാടം

NYL ജനറൽ സെക്രട്ടറി സുൽഫിക്കർ കെ