തൃശ്ശൂര്‍ ഡിവിഷനിലെ കള്ള് ഷാപ്പുകളുടെ വില്‍പ്പന എക്‌സൈസ് വകുപ്പിന്റെ ഇ ടോഡി പ്ലാറ്റ്‌ഫോമില്‍ ഡിസംബര്‍ 24 ന് നടക്കും. തൃശ്ശൂര്‍ ഡിവിഷനിലെ കൊടുങ്ങല്ലൂര്‍ റേഞ്ചിലെ 72 കളളുഷാപ്പുകളുടെയും തൃശ്ശൂര്‍ റേഞ്ചിലെ 38 കളളുഷാപ്പുകളുടെയും വാടാനപ്പളളി റേഞ്ചിലെ 5-ാം ഗ്രൂപ്പിലെ 7 കളളുഷാപ്പുകളുടെയും വില്‍പ്പനയാണ് ഡിസംബര്‍ 24 ന് രാവിലെ 11 ന് ഓണ്‍ലൈനായി https://etoddy.keralaexcise.gov.in എന്ന വെബ്‌സൈറ്റിലൂടെ നടക്കുന്നത്.