സ്ഥലവും വീടും ഇല്ലാത്തവർക്ക് താമസിക്കാൻ നിർമ്മിച്ച കല്ലേപ്പാടത്തെ കൈരളി ഫ്ലാറ്റിൽ കുഞ്ഞു ലക്ഷ്മിക്കും മകൾക്കും എന്തുകൊണ്ടാണ് ഭരണസംവിധാനങ്ങൾ ഫ്ലാറ്റ് നൽകാത്തത് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിരവധി പേരാണ് ഇവിടെ താമസിക്കുന്നതായി പരാതി ഉയർന്നിട്ടും അത് അന്വേഷിച്ചു വേണ്ട നടപടി സ്വീകരിക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവും പഞ്ചായത്ത് ഭരണ നേതൃത്വവും ഇല്ലാതെ പോയതാണ് ഇവർക്ക് ഇപ്പോഴും വാടകവീട്ടിൽ താമസിക്കേണ്ട സ്ഥിതി ഉണ്ടായത് ഇനിയെങ്കിലും എംഎൽഎ ഉൾപ്പെടെയുള്ളവർ ഇവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകണം ആർഭാടത്തോടെ ജീവിക്കാനുള്ള സൗകര്യം അല്ല മറിച്ച് അടച്ചുറപ്പും വൃത്തിയുള്ള ഒരു ചെറിയ വീട് അതാണ് ഇവരുടെ ആഗ്രഹം അതിനുള്ള ഒരു സംവിധാനം പഴയന്നൂരിലെ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾക്കും ഭരണസംവിധാനങ്ങൾക്കും നൽകാൻ കഴിയുന്നില്ല എങ്കിൽ അവരുടെ മകൾ പറഞ്ഞതുപോലെ പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ…