പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടെർമിനലിലെ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നാളെ (ഡിസംബര്‍ 14) രാവിലെ 10.30 ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നിർവഹിക്കും. തുടർന്ന് പനയംപാടത്തെ അപകടം സ്ഥലവും അപകടത്തിൽ മരണപ്പെട്ടവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും. —