പാലക്കാട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം സംഘാടക സമതി യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ജില്ലാ തല കേരളോത്സവം മണ്ണാര്‍ക്കാട് ബ്ലോക്കില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെ സംഘടിപ്പിക്കും യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. യൂത്ത് കോ- ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത് ക്ലബ് പ്രതിനിധികള്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍ കുട്ടി സ്വാഗതവും ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു
ക്ഷേത്രങ്ങള്‍ക്ക് ജീര്‍ണ്ണോദ്ധാരണ ധനസഹായത്തിന് അപേക്ഷിക്കാം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടേയും മലബാര്‍ ദേവസ്വം അധികാര പരിധിക്കുള്ളിലുള്ള സ്വകാര്യ ക്ഷേത്രങ്ങളുടേയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-25 വര്‍ഷത്തേയ്ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാമെന്ന് കമ്മീഷ്ണര്‍ അറിയിച്ചു.
അപേക്ഷ 2024 ഡിസംബര്‍ 31 ന് മുന്‍പായി ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണം.
അപേക്ഷ ഫോറവും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷണല്‍ ഓഫീസുകളിലും www.malabardevaswom.kerala.gov.in ലും ലഭ്യമാണ്,ഫോണ്‍-0495-2367735.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം. യൂജിസി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യു.ജി.സി. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത പക്ഷം, ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി, ഡിസൈനിങ്ങ് മേഖലയില്‍ പിജി ഡിഗ്രി യോഗ്യതയും അധ്യാപന പരിചയവുമുള്ള മറ്റ് ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കുന്നതാണ്. യോഗ്യരായവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 17-ന് വൈകീട്ട് അഞ്ചിന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി -കണ്ണൂര്‍, പി ഒ കീഴുന്ന, തോട്ടട, കണ്ണൂര്‍ -7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍: 0497 2835390.
വാഹന ലേലം 17-ന്
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള KL 08 AS 4292 മാരുതി Swift Dzire കാര്‍ (2010 മോഡല്‍) ഇപ്പോഴത്തെ നിലയില്‍ 2024 ഡിസംബര്‍ മാസം 17 ന് രാവിലെ 11.30 ന് പാലക്കാട് ജില്ലാ ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് ജില്ലമാനേജര്‍ അറിയിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 16 ന് വൈകീട്ട് നാല് വരെ സീല്‍ ചെയ്ത കവറില്‍ സ്വീകരിക്കും. വാഹനം പരിശോധിക്കാന്‍ അനുവദിക്കും. താല്‍പ്പര്യമുള്ളവര്‍ നിരത ദ്രവ്യമായി 10,000/ രൂപ ഡിസംബര്‍ 16ന് വൈകുന്നേരത്തിനു മുന്‍പായി പാലക്കാട് മേട്ടുപ്പാളായം സ്ട്രീറ്റിലുളള കോര്‍പ്പറേഷന്റെ പാലക്കാട് ജില്ലാ ഓഫീസില്‍ അടച്ച് രസീതി കൈപ്പറ്റേണ്ടതാണ്. ലേല നിബന്ധനകള്‍ പാലക്കാട് ജില്ലാ ഓഫീസില്‍ നിന്നും നേരിട്ട് അറിയാം.ലേലം സംബന്ധിച്ച നടപടിക്രമങ്ങള്‍ മാനേജിംഗ് ഡയറക്ടറുടെ അന്തിമ തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കും. ലേലം മാറ്റി വെക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറില്‍ നിക്ഷിപ്തമാണ്.
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവ് ; അപേക്ഷ 21 വരെ
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി (ഒഴിവ് 1), മണ്ണാര്‍ക്കാട് (ഒഴിവ് 1), ഒറ്റപ്പാലം (ഒഴിവ് 1) എന്നീ ഐ.സി.ഡി.എസ് ഓഫീസുകളില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ (പോഷന്‍ അഭിയാന്‍) ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. ബിരുദമാണ് യോഗ്യത. ഒഴിവുളള ബ്ലോക്കുകളുടെ പരിധിയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പ്രാദേശികഭാഷകളില്‍ എഴുതാനും വായിക്കാനുമുളള വൈദഗ്ദ്യമുണ്ടാവണം. ടെക്‌നോളജി, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35.അടിസ്ഥാന ശമ്പളം 20000/-.നിശ്ചിത ഫോര്‍മാറ്റില്‍ ഡിസംബര്‍ 21 ന് വൈകീട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സിഡിഎസ് സെല്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ തപാല്‍ മുഖേനെയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. അപൂര്‍ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും http://wcd.kerala.gov.in/ ല്‍ ലഭിക്കും.
ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക സ്ഥിരനിയമനത്തിന് രജിസ്റ്റര്‍ ചെയ്യണം
എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക സ്ഥിരനിയമനത്തിന് ഗാന്ധിയന്‍ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതര്‍/കേള്‍വിപരിമിതര്‍/ലോക്കോമോട്ടര്‍ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ,എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചിലോ ഡിസംബര്‍ 12 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷ്ണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.