മലമ്പുഴ ഉദ്യാനത്തില്‍ 2025 ജനുവരി മാസത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നഴ്സറികള്‍, ഹോം നഴ്സറികള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ ഇന്ന് (ഡിസംബര്‍ അഞ്ച് ) വൈകീട്ട് അഞ്ചു മണി വരെ രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍ /ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2538996, ഇ മെയില്‍: info@dtpcpalakkad.com.മലമ്പുഴ പുഷ്പമേള: ഭക്ഷ്യമേളയില്‍ പങ്കെടുക്കാംമലമ്പുഴ ഉദ്യാനത്തില്‍ 2025 ജനുവരി മാസത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് ഒരുക്കുന്ന ഭക്ഷ്യമേളയില്‍ പങ്കെടുക്കാന്‍ അവസരം. ജില്ലയിലെ തനത് വിഭവങ്ങള്‍ തയ്യാറാക്കി സന്ദര്‍ശകര്‍ക്ക് നല്‍കുന്നതിന് കാറ്ററിങ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് സ്റ്റാളുകള്‍ വാടകയ്ക്ക് നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ ഇന്ന് (ഡിസംബര്‍ അഞ്ച്) വൈകീട്ട് അഞ്ചിന് മുമ്പായി ഇ-മെയില്‍ /ഫോണ്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2538996, ഇ മെയില്‍: info@dtpcpalakkad.com.