palakkad express news

_ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം*2025 വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും*

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ 2025-ാം വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ പി. എൻ. സുരേന്ദ്രരൻ ഭദ്രദീപം തെളിയിച്ച് പൂരം ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രശസ്ത കവിയും ഗാന രചയിതവുമായശ്രീ ആർ. കെ. ദാമോദരൻ ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് – പെസോ (റിട്ട) ഡോ.ആർ. വേണുഗോപാലിനു ആദ്യ കോപ്പി നൽകികൊണ്ട് 2025ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ചു.ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്‌ എ. കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി. സുരേഷ് കുമാർ, ഡോ. പി.എസ് മോഹൻദാസ്, പി. വേണുഗോപാൽ, വാസുദേവൻ കയറാട്ട്, കെ. ആർ.രമേശ്‌, വിജയൻ പുണോത്ത്, പി പ്രസാദ്, ഹരിദാസ് കയറാട്ട്,വി ശ്രീധരൻ, രാഹുൽ ഓലശ്ശേരിവിവിധ ദേശങ്ങളെ പ്രതിനിധികരിച്ചുകൊണ്ട് സി. എ. ശങ്കരൻകുട്ടി, കെ സതീഷ്കുമാർ, പ്രശാന്ത് പുഴങ്കര (വടക്കാഞ്ചേരി ദേശം ) ടി. പി ഗിരീശൻ, പി. ആർ.സുരേഷ്കുമാർ, ജയേഷ്കുമാർ,ബാബു പൂക്കുന്നത്ത്, പി. ജി. രവീന്ദ്രൻ (എങ്കക്കാട് ദേശം ) പ്രസ്സ് ക്ലബ് പ്രസിഡൻ്റ് അജീഷ് കർക്കിടകത്ത്വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അജിത്ത് കുമാർ മല്ലയ്യ, സെക്രട്ടറി പി.എൻ ഗോകുലൻ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ പി.എൻ രാജൻ, ദേവസ്വം ഓഫീസർ ജി. ശ്രീരാജ്, എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് ബാലകൃഷ്ണൻ കൊളഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി പി.എ വിപിൻ നന്ദിയും രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *