palakkad express news

ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിഡി സതീശന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമാവും: കെ.സുരേന്ദ്രൻ*

ഉപതിരഞ്ഞെടുപ്പ് ഫലം വന്നാൽ വിഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് ഒരു ചലനവുമുണ്ടാക്കില്ല. സ്നേഹത്തിൻ്റെ കടയിൽ അദ്ദേഹത്തിന് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നതായും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകർ ഗ്രൗണ്ടിൽ പണിയെടുക്കുന്നവരാണെന്നും ആകാശത്ത് കൂടെ പറക്കുന്ന അപ്പൂപ്പൻ താടികളെ കണ്ട് ഭൂമിക്ക് ഗുരുത്വാകർഷണബലമില്ലെന്ന് കരുതരുത്. സന്ദീപിനെതിരെ നേരത്തെ നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിലല്ല. അത് എന്തിനാണെന്ന് പറയാത്തത് രാഷ്ട്രീയ മര്യാദയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എല്ലാ തിരക്കഥയും ഒരുക്കിയത് വിഡി സതീശനാണ്. സന്ദീപ് പാർട്ടി മാറാൻ തിരഞ്ഞെടുത്ത ദിവസമാണ് പോപ്പുലർ ഫ്രണ്ട് – സതീശൻ രഹസ്യ കൂടിക്കാഴ്ച പുറത്തുവന്നതെന്നത് യാദൃശ്ചികമല്ല. ബലിദാനികളെ ചതിച്ച സന്ദീപിന് പാലക്കാട്ടെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *