palakkad express news

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽവ്യത്യസ്തമായി ഡോക്ടർ പി സരിന്റെ ലൈവത്തോൺ*

പാലക്കാടിന്റെ വികസന പ്രശ്നങ്ങളിൽ പരിഹാര നിർദ്ദേശങ്ങളുമായി എൽ ഡി എഫ് സ്ഥാനാർഥി ഡോ. പി സരിൻ മണ്ഡലത്തിലുടനീളം സംഘടിപ്പിച്ച ലൈവത്തോൺ പരിപാടി വ്യത്യസ്തമായ പ്രചാരണമായി. വികസന സ്തംഭനം നേരിടുന്ന കേന്ദ്രങ്ങളിൽ ഓപ്പൺ കോൺക്ലേവ് നടത്തി വോട്ടർമാരുടെ പരാതി കേൾക്കുന്നതിനു വേണ്ടിയാണ് ലൈവത്തോൺ സംഘടിപ്പിച്ചത്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഈ വികസനമുരടിപ്പിന് പരിഹാരം കാണുമെന്ന് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി ജനങ്ങൾക്ക് ഉറപ്പുനൽകി. കാട് മൂടിക്കിടക്കുന്ന ടൗൺ ഹാളും മുൻസിപ്പൽ സ്റ്റേഡിയവും മുതൽ ഡിജിറ്റലൈസെഷൻ മുടങ്ങിക്കിടക്കുന്ന മോയൻസ് സ്കൂൾ വരെ ഇത്രയേറെ ദുരിതങ്ങൾ പേറുന്ന മറ്റൊരു നിയമസഭാ മണ്ഡലം വേറെയുണ്ടാകില്ല. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി മണ്ഡലത്തിൽ പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമെ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളിൽ വോട്ടർമാർക്ക് നേരിട്ട് ഉറപ്പു നൽകുന്നതിനാണ് ഡോ. പി സരിൻ ലൈവത്തോൺ സംഘടിപ്പിച്ചത്. മണ്ഡലത്തിന്റെ ഏറ്റവും പ്രധാന ആവശ്യങ്ങളിലെ തീർപ്പുകൾ ഡോ. പി സരിൻ ആ പ്രദേശത്തെ ജനങ്ങൾക്ക് ഒപ്പിട്ടു നൽകി. കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന എം എൽ എ എന്ന നിലയിൽ പ്രവർത്തിക്കുന്നതിലൂടെ പാലക്കാട്‌ മണ്ഡലത്തിലെ ആവശ്യങ്ങൾക്ക് സർക്കാർ പ്രഥമ പരിഗണന നൽകും എന്ന് ഡോ. പി സരിൻ ഉറപ്പ് നൽകി. അടിയന്തിരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം ഉണ്ടാക്കുകയും സമഗ്ര വികസനത്തിലൂടെ പാലക്കാടിനെ മികവുറ്റ നഗരമാക്കി മാറ്റുകയുമാണ് ഇടതു പക്ഷ ജനാതിപത്യ മുന്നണിയുടെ ലക്ഷ്യമെന്നും സ്ഥാനാർത്ഥി ലൈവത്തോണിനിടെ പറഞ്ഞു.മുനിസിപ്പൽ സ്റ്റേഡിയം, മോയിൻ സ്കൂൾ, മുനിസിപ്പൽ ടൗൺ ഹാൾ, മുനിസിപ്പൽ ബസ്റ്റാൻഡ്, മാത്തൂർ ഇൻഡോർ സ്റ്റേഡിയം, കണ്ണാടി പഞ്ചായത്ത് ഗ്രൗണ്ട്, പിരായിരി കമ്മ്യൂണിറ്റി ഹാൾ, കൽപ്പാത്തി എന്നിവിടങ്ങളിൽ ലൈവ് തോണുമായി സ്ഥാനാർത്ഥി നേരിട്ടെത്തി ജനങ്ങളോട് സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ലൈബ്രോൺ പരിപാടിക്ക് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിലെ ജനങ്ങൾ ആകെ നൽകിയത്. ലൈവത്തോണിനിടെ കർഷകരുടെ വിഷയങ്ങൾ ഉന്നയിച്ചു നടത്തിയ കാളവണ്ടി റാലിയിലും ബൈക്ക് റാലിയിലും സ്ഥാനാർഥി പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *