palakkad express news

ഗോത്ര ജനത യു.ഡി.എഫ് നോപ്പം

മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം അമ്പുകുത്തി സെൻ്റ് തോമസ് ഹാളിൽ വെച്ച് നടന്നു. ഗോത്ര ജനത ഒറ്റക്കെട്ടായി യു.ഡി.എഫിനോടപ്പമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സണ്ണി ജോസഫ് എം.എൽ എ പറഞ്ഞു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ടൗണിലേക്ക് ആവേശോജ്വലമായ പ്രകടനം നടന്നു. ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.അപ്പച്ചൻ, പി.കെ.ജയലക്ഷ്മി, അബ്ദുൾ റഹ്മാൻ കല്ലായി, സി.പി.മൊയ്തീൻ ഹാജി, എൻ.കെ.വർഗ്ഗീസ്, ശ്രീകാന്ത് പട്ടയൻ, എം.ജി.ബിജു, അഡ്വ.എം.വേണുഗോപാൽ, എ.പ്രഭാകരൻ മാസ്റ്റർ, എ.എം.നിശാന്ത്, കെ.സി.അസീസ്, ജിൽസൺ തൂപ്പുങ്കര, ജേക്കബ് സെബാസ്ത്യൻ, അസീസ്സ് വാളാട്, അജിത്ത് മാട്ടൂർ, അനന്തൻ.വി, രാജൻ ചിറക്കൊല്ലി,മീനാക്ഷി രാമൻ, വിജി.എ, ഉഷാ വിജയൻ, കുഞ്ഞാമ്മൻ വഞ്ഞോട്, പ്രീത രാമൻ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *