palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

മിനിമം താങ്ങു വില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കർഷകരെ കബളിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

മമ്പാട്: കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ അവരെ കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാട് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോവിഡ് സമയത്ത് സംരക്ഷിക്കുന്നതിന് പകരം ജനങ്ങളോട് കൈ കൊട്ടാൻ പറയുകയാണ് പ്രധാനമന്ത്രി ചെയ്തത്. കർഷകർ ഡൽഹിയിലേക്ക് മാർച്ചുമായി വന്നപ്പോൾ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ രണ്ടു മിനിറ്റ് പോലുമില്ലായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിൻ്റെ മണ്ണാണിത്. രാജ്യത്തെ വിഭജിക്കാനുള്ള ശക്തികൾക്കെതിരെ നിങ്ങൾ ഇപ്പോഴും പോരാടുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ അടിസ്ഥാനം ഭഗവത് ഗീതയും ഖുർആനും ബൈബിളും നൽകിയ ആശയധാരകളാണ്. എന്നാൽ കഴിഞ്ഞ 10 വർഷമായി ജനങ്ങളെ വിഭജിച്ച് അതിൽ മുതലെടുപ്പ് നടത്തുന്ന ഒരു രാഷ്ട്രീയമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ സഹോദരങ്ങളെ വെറുക്കാനും അവരോട് വിദ്വേഷം കാണിക്കാനുള്ള രാഷ്ട്രീയമാണ് അവർ പഠിപ്പിക്കുന്നത്. ആദിവാസി ഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ അഞ്ചോ ആറ് വ്യവസായികൾക്ക് വിൽക്കുകയാണ്. ബി.ജെ.പി രാജ്യത്ത് വിഭാഗീയത പടർത്തി കൊണ്ടിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾക്ക് ഉപദ്രവം മാത്രമാണ് ഉണ്ടാകുന്നത്. ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നതേയില്ല. ജനങ്ങളിൽ വർഗീയ വിഭജനം ഉണ്ടാക്കുന്നതിന് വേണ്ടി വൈകാരികമായ പ്രശ്നങ്ങളാണ് അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളെ കുറിച്ച് അവർ സംസാരിക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാത്തവരെക്കുറിച്ച് അവർക്കൊന്നും പറയാനില്ല. നോട്ട് നിരോധനവും ജി എസ് ടിയും മൂലം തകർന്നടിഞ്ഞ ചെറുകിട മേഖലയെ കുറിച്ച് അവർ മിണ്ടുന്നില്ല. കോവിഡ് സമയത്ത് യാതൊരു പരിഗണനയും കിട്ടാത്ത സാധാരണ ജനങ്ങളെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളത്. എത്രകാലം ഈ രാഷ്ട്രീയത്തെ നമ്മളെ ഭരിക്കാൻ നമ്മൾ സമ്മതിക്കുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പതുക്കെ നമ്മുടെ ഓരോ അവകാശങ്ങളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ പൂർണമായും ദുർബലപ്പെടുത്തുന്നത് വരെ നമ്മൾ നോക്കി നിൽക്കണോ? സത്യത്തിനു വേണ്ടി നമ്മൾ പോരാടണം. നിങ്ങളുടെ പ്രശ്നങ്ങളെയും നിങ്ങളെയും കൃത്യമായി മനസ്സിലാകുന്ന രാഷ്ട്രീയമാണ് നിങ്ങൾക്ക് വേണ്ടത്. ആരോഗ്യ മേഖലയിലെയും അടിസ്ഥാന വികസന മേഖലയിലെയും കായിക മേഖലയിലെയും എല്ലാ വികസനത്തിനും ഞാൻ പൂർണ പിന്തുണയുമായി നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ എംപി, ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ, ഹൈബി ഈഡൻ എംപി, സി. മഹേഷ് എംഎൽഎ, യു.എ ലത്തീഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ്, അജയ് മോഹൻ, എൻ. സൂപ്പി, ടി.പി അഷ്റഫലി, പി. ഖാലിദ്, പി. അബ്ദുൽ കരീം, കെ.സി കുഞ്ഞിമുഹമ്മദ്, ഷമീന മമ്പാട് പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *