ലോക വയോജന ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം വയോമിത്രം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം നഗരസഭ-കേരള സാമൂഹ്യ സുരക്ഷാ മിഷന്‍-ജനമൈത്രി പോലീസ് ഒറ്റപ്പാലം എന്നിവയുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ ഒറ്റപ്പാലം ബസ്റ്റാന്‍ഡില്‍ ‘വയോജന സംരക്ഷണത്തില്‍ ഞാനും പങ്കാളിയാകും’
സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ജാനകീദേവി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എം(കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍) ജില്ലാ കോര്‍ഡിനേറ്റര്‍ മൂസ പതിയില്‍ ,ജനമൈത്രി ബീറ്റ് ഓഫീസര്‍ ബിനു രാമചന്ദ്രന്‍, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോഃദേവിക.എം,സജിത്.എ.ആര്‍,ശ്രീമതി അഞ്ജു.ബി,ദിവ്യ.സി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ പ്രചരണവും നടന്നു. മുതിര്‍ന്ന വ്യക്തികളായ രണ്ട് ബസ് യാത്രികരെ സംരക്ഷണ സന്ദേശം പകര്‍ന്ന് ആദരിച്ചു. വയോജന സംരക്ഷണ പ്രതിജ്ഞയെടുത്ത് നൂറ് കണക്കിന് പേര്‍ വയോജന സംരക്ഷണ ചുവരില്‍ ഒപ്പ് വച്ചു.