palakkad express news

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത്തില്‍ താഴെ പറയുന്ന രൂപത്തില്‍ താത്കാലിക മാറ്റം വരുത്തിയതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.  ഇന്ന് (ഒക്ടോബര്‍ ഒന്ന്) ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ എക്സ്പ്രസ് ട്രെയിന്‍ (നം. 16843) ഉച്ചയ്ക്ക് 2.45 ന് കരൂരില്‍ നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയില്‍ നിന്നും കരൂര്‍ വരെയുള്ള ഈ ട്രെയിനിന്റെ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളത്തു നിന്നും പുറപ്പെടേണ്ട എറണാകുളം ജങ്ഷന്‍- ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിന്‍ (നം. 18190) പോത്തനൂര്‍ ജങ്ഷന്‍, കോയമ്പത്തൂര്‍ ജങ്ഷന്‍ വഴി തിരിച്ചു വിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിന് കോയമ്പത്തൂര്‍ ജങ്ഷനില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സേലം ഡിവിഷന് കീഴിലെ മേഖലകളില്‍ ഒക്ടോബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളം ജങ്ഷന്‍- ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിനിന് (നം. 18190) 50 മിനുട്ടും ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ് ട്രെയിനിന് (നം. 13352) 45 മിനുട്ടും  നിയന്ത്രണം ഉണ്ടാവുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *