palakkad express news

തസ്രാക്കില്‍ ഒ.വി.വിജയന്‍ ജന്മദിനാഘോഷം

ഒ.വി.വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒ .വി.വിജയന്റെ 95-ാം ജന്മദിനം (ജൂലൈ രണ്ടിന)് ഒ.വി.വിജയന്‍ സ്മാരകത്തില്‍ ആഘോഷിക്കും. ഉദ്ഘാടന സമ്മേളനം, അനുസ്മരണ പ്രഭാഷണം, വിജയന്റെ നര്‍മ്മവും നര്‍മത്തിന്റെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ സെമിനാര്‍, അമിതാധികാരവും വിജയന്‍ കൃതികളും എന്ന വിഷയത്തില്‍ സംവാദം, സമാപന സമ്മേളനം എന്നിവയുണ്ടാകും. ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും. എസ്.ശാരദക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് 2023ലെ  ഒ.വി.വിജയന്‍ സാഹിത്യപുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളായ കെ.പി.രാമനുണ്ണി, വി.ഷിനിലാല്‍, ജിന്‍ഷ ഗംഗ, ഹരികൃഷ്ണന്‍ തച്ചാടന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പദ്മിനി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം കെ.അനിത, വൈശാഖന്‍, ഡോ.എം.എ.സിദ്ദിഖ്, ഡോ.വിജു നായരങ്ങാടി, ഡോ.സി.പി.ചിത്രഭാനു, ജി.എസ്.പ്രദീപ്, ആര്‍.രാജഗോപാല്‍, മധുപാല്‍, ഒ.വി.ഉഷ, ആഷാ മേനോന്‍, പ്രൊഫ.പി.എ.വാസുദേവന്‍, ടി.കെ.ശങ്കരനാരായണന്‍, രഘുനാഥന്‍ പറളി എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തും

Leave a Comment

Your email address will not be published. Required fields are marked *