പട്ടാമ്പി ∙ വള്ളുവനാടൻ വേല, പൂരങ്ങൾക്കു തുടക്കം, ഉത്സവ വരവറിയിച്ച് പൂതൻ വരവ് തുടങ്ങി. ഗ്രാമപ്രദേശങ്ങളിൽ കൊയ്തൊഴിഞ്ഞ പാട വരമ്പുകളിലൂടെയും ഇടവഴികളിലൂടെയും നാട്ടുവഴികളിലൂടെയുമെല്ലാമുള്ള പൂതന്റെയും തിറയുടെയും വരവ് ആരും നോക്കിനിൽക്കുന്ന കാഴ്ചയാണ്. കുട്ടികൾക്കാണു പൂതനെ ഏറെ ഇഷ്ടം.