ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചു
ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികൾക്കു സമ്പൂർണ നിരോധനം. പ്ലാസ്റ്റിക് നിരോധനമെന്ന ആശയം നടപ്പാക്കുന്നതിനു പുറമേ, ചെറിയ ബോട്ടിലുകൾ ആശുപത്രിയിലെ ശുചിമുറികളിൽ തള്ളപ്പെടുന്നതു മൂലം സംഭവിക്കാറുള്ള വലിയ മാലിന്യപ്രശ്നം കൂടി ഒഴിവാക്കാൻ ലക്ഷ്യമിട്ടാണു ക്രമീകരണം. വാർഡുകളിലും ഒപിയിലും ഉൾപ്പെടെ ചെറിയ കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ ജീവനക്കാർ അനുവദിക്കില്ല. അതേസമയം, വലിയ കുപ്പികളിൽ വെള്ളം കൊണ്ടുപോകുന്നതിനു നിലവിൽ തടസ്സമില്ല. എങ്കിലും പരമാവധി സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കണമെന്നാണു നിർദേശം. ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികൾക്കു സമ്പൂർണ …
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചു Read More »