palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

text news

അധ്യാപക നിയമനം

ചേലക്കര, വടക്കാഞ്ചേരി ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷന്‍ സ്‌കൂളുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ചേലക്കരയില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഗണിതം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികകളിലും വടക്കാഞ്ചേരിയില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികളിളുമാണ് ഒഴിവുകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത ഉണ്ടായിരിക്കണം. ഉയര്‍ന്ന യോഗ്യതയും പ്രവര്‍ത്തിപരിചയവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പേര്, ഫോണ്‍ …

അധ്യാപക നിയമനം Read More »

ബോട്ട് സര്‍വ്വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

ഓണം അവധി പ്രമാണിച്ച് കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ സാധുവായ രജിസ്‌ട്രേഷനോ സര്‍വ്വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷുറന്‍സോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ പാടില്ലെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും ബോട്ട് ഉടമസ്ഥനും കര്‍ശനമായും ഉറപ്പാക്കണം.

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതം

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വരുന്ന പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതമായി തുടരുന്നു. സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍, സര്‍വലൈന്‍സ് സാമ്പിളുകള്‍ എന്നിവ ശേഖരിച്ച് എറണാകുളം അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചുവരുന്നുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടയും; ജില്ലാഭരണകൂടം

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ തയ്യാറായി ജില്ലാ ഭരണകൂടം. ഭൂമി കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം , ,കടത്തല്‍ എന്നിവ തടയുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി നിര്‍ദേശം നല്‍കി. അവധി ദിവസങ്ങളില്‍ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കര്‍ശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങൾക്ക് ജില്ലാ താലൂക്ക് …

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടയും; ജില്ലാഭരണകൂടം Read More »

മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി

135 പുതിയ വാർഡുകൾ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.   പുതുക്കിയ വാർഡുകളുടെ എണ്ണം നിലവിലുള്ള വാർഡുകളുടെ …

മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി Read More »

932 രൂപ മുതലുള്ള ടിക്കറ്റ്‌ നിരക്കുമായി

എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. 2025 മാര്‍ച്ച്‌ 31 വരെയുള്ള യാത്രകള്‍ക്കായി സെപ്‌റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 932 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കില്‍ ലഭിക്കുക. മറ്റ്‌ ബുക്കിംഗ്‌ ചാനലുകളിലൂടെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ വാല്യൂ നിരക്കിലും ലഭിക്കും. ഓണക്കാലത്ത്‌ മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല തുടങ്ങി നിരവധി റൂട്ടുകളില്‍ …

932 രൂപ മുതലുള്ള ടിക്കറ്റ്‌ നിരക്കുമായി Read More »

മലയാള സിനിമാ, സീരിയൽ രംഗം പൂർണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാൻ

സഖി ഡോർമെറ്ററി ഉദ്ഘാടനം ചെയ്തു കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ മലയാള സീരിയൽ, സിനിമ രംഗത്തെ പൂർണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാൻ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്‌സിൽ തുടക്കമിടുന്ന  സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സംരംഭമായ സഖി – ഡോർമെറ്ററിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലയിലെയും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളില്ലാതാക്കുന്ന ഇടപെടലുകളാണ് സംസ്ഥാന ഗവൺമെന്റ് നടത്തുന്നത്. …

മലയാള സിനിമാ, സീരിയൽ രംഗം പൂർണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാൻ Read More »

ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ: മന്ത്രി വീണാ ജോർജ്

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നതാണ്. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല …

ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ: മന്ത്രി വീണാ ജോർജ് Read More »

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനം- മന്ത്രി ആർ.ബിന്ദു

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനമാണെന്നും തൊഴിൽ നൈപുണ്യം നൽകുക എന്നത് മാത്രമല്ല അരികുവത്കൃത വിഭാഗങ്ങളെയാകെ വിദ്യാഭ്യാസത്തിന്റെ തണലിലേക്ക് കൊണ്ടുവരുകയും സ്വയം ശാക്തീകരിക്കുകയുമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങൾക്ക് രൂപം നൽകി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പട്ടാമ്പി റീജിയണൽ സെന്ററിന്റെ ഉദ്ഘാടനം പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജിൽ നിർവഹിച്ചു സംസാരിക്കുകായയുരുന്നു മന്ത്രി. പട്ടാമ്പി …

സമ്പത്തിനെക്കാൾ വലിയ  മൂലധനം വിജ്ഞാനം- മന്ത്രി ആർ.ബിന്ദു Read More »

വ്യാപാരസ്ഥാപനങ്ങളില്‍

വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാനും ഏകീകൃത വില പാലിക്കാനും ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം.ഓണക്കാലത്തോടനുബദ്ധിച്ച് പൊതുവിപണിയില്‍ അനധികൃത വിലക്കയറ്റം തടയാന്‍ ജില്ല കലക്ടര്‍ എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി,  പോലീസ്,വകുപ്പുകളുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന തുടര്‍ന്നു വരികയാണ്. വെളിച്ചെണ്ണ, കടലപരിപ്പ്, തുവരപരിപ്പ്, പഞ്ചസാര, കുറുവ അരി എന്നീ ഇനങ്ങളുടെ അനധികൃവിലക്കയറ്റം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉപസമിതി നിരീക്ഷിച്ചു വരികയാണ്.  അവയുടെ …

വ്യാപാരസ്ഥാപനങ്ങളില്‍ Read More »

വയോജന സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം- വയോജനസംരക്ഷണ നിയമം-സെമിനാ൪

മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർക്കായി സർക്കാർ, സർക്കാരിതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും ഏകോപിപ്പിക്കണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആ൪.ആ൪. രജിത. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ രജിസ്ട്രേഷൻ, പോലീസ് വകുപ്പുകളിലെ  ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വയോജന സംരക്ഷണ നിയമം-ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജഡ്ജ്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം നൽകുന്ന വയോ രക്ഷ …

വയോജന സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം- വയോജനസംരക്ഷണ നിയമം-സെമിനാ൪ Read More »

അവയമാറ്റം കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശക സമിതി

സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരമായിരിക്കും  സമിതി പ്രവർത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകൾ. അവയവദാന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/ …

അവയമാറ്റം കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശക സമിതി Read More »

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ  താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (09) രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ …

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ Read More »

പി. ആർ. ഡിയെ സംബന്ധിച്ചു വന്ന പ്രചാരണം വാസ്തവവിരുദ്ധം

പി. ആർ. ഡിയെ സംബന്ധിച്ചു വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. നവകേരള സദസ് സർക്കാരിന്റെ സമൂഹമാധ്യമ പേജുകൾ വഴി ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനായി വകുപ്പിന്റെ വീഡിയോ സ്ട്രിംഗർ പാനലിൽ ഉള്ളവരെയും ജില്ലാ അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ച് ചുമതല ഏൽപ്പിച്ചവരെയുമാണ് നിയോഗിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി പി. ആർ. ഡി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജോലികൾ ഏൽപ്പിക്കുന്നത്. ഇത്തരം പരിപാടികളുടെ ബില്ലുകൾ കോസ്റ്റ് കമ്മിറ്റിയും ടെക്‌നിക്കൽ കമ്മിറ്റിയും …

പി. ആർ. ഡിയെ സംബന്ധിച്ചു വന്ന പ്രചാരണം വാസ്തവവിരുദ്ധം Read More »

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ വിപുലമായ കാര്‍ഷികമേള12,13,14 തിയ്യതികളില്‍  തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് നടക്കും

കാര്‍ഷിക കാര്‍ഷിക രംഗത്തെ നൂതന രീതികള്‍ പരിചയപ്പെടുത്തുന്നതിനും, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും, വിവിധ യന്ത്ര സാമഗ്രികളും സാധാരണക്കാരായ കര്‍ഷകരിലേക്കും,’ പൊതുജനങ്ങളിലേക്കും സംരംഭകരിലേക്കും എത്തിക്കുന്നതിനുമായി, അനുബന്ധമേഖലകളിലെ ഉത്പന്നങ്ങളുടെ കാര്‍ഷിക മൃഗസംരക്ഷണ പ്രദര്‍ശനവിപണന മേളയും ഭക്ഷ്യമേളയുമായി കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ കാര്‍ഷിക പ്രദര്‍ശന വിപണന മേള സെപ്റ്റംബര്‍ 12,13,14 തീയതികളിലായി തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത്  നടക്കും.    കാര്‍ഷികമേളയുടെ സംഘാടകസമിതി രൂപീകരണവും പ്രാരംഭ പ്രവര്‍ത്തനങ്ങളും തൃത്താലയില്‍ ആരംഭിച്ചു. …

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ വിപുലമായ കാര്‍ഷികമേള12,13,14 തിയ്യതികളില്‍  തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് നടക്കും Read More »

ഓണക്കാല പാല്‍ പരിശോധന :ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരമറിയാന്‍ ക്ഷീരവികസന വകുപ്പ്  ഗുണ നിയന്ത്രണവിഭാഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലുളള ലാബില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് വരേയും സെപ്റ്റംബര്‍ 13ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും  പ്രവര്‍ത്തിക്കും. കര്‍ഷകരുടെയും ക്ഷീരസംഘങ്ങളുടെയും വിപണിയില്‍ ലഭ്യമായ സാമ്പിളുകളും പരിശോധിക്കാന്‍ സെന്ററില്‍ സൗകര്യമുണ്ടാകും.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ധനസഹായം വിതരണം ചെയ്തു

ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തതായി പാലക്കാട് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാല് ലക്ഷവും പെന്‍ഷണര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷവും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50000/-വും മറ്റ് രീതിയില്‍ ദുരന്തം ബാധിച്ചവര്‍ക്ക് 5000/-വുമാണ് ആശ്വാസ ധനസഹായമായി നല്‍കിയത്. മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15,35,000/ രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ …

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ധനസഹായം വിതരണം ചെയ്തു Read More »

വാര്‍ഷിക മസ്റ്ററിംഗ് 30 വരെ നടത്താം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപറ്റുന്ന 2023 ഡിസംബര്‍ 31 വരെ വരെ പെന്‍ഷന്‍ ഉത്തരവായിട്ടുള്ള തൊഴിലാളി കുടുംബ/ സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള വാര്‍ഷിക മസ്റ്ററിംഗ് സെപ്തംബര്‍ 30 വരെ നടത്താമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.   പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി മേല്‍ പറഞ്ഞ സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് നടത്തേണ്ടതാണ്.നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തികരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താവുന്നതാണ്. എന്നാല്‍ അവര്‍ക്ക് …

വാര്‍ഷിക മസ്റ്ററിംഗ് 30 വരെ നടത്താം Read More »

സ്വകാര്യബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി

ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2023-24 വര്‍ഷത്തെ ബോണസ് പ്രശ്‌നവുമായി ബന്ധപ്പെട്ട്  പാലക്കാട് ജില്ലാ ലേബര്‍ ഓഫീസര്‍ പി.സ് അനില്‍ സാം മുമ്പാകെ സ്വകാര്യ ബസ് ഉടമകളും യൂണിയന്‍ പ്രതിനിധികളുമായി നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 57 കോടി കൈമാറി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽനിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് 57 കോടി രൂപ കൈമാറി. സെക്രട്ടേറിയറ്റിൽ ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ചെക്ക് ഏറ്റുവാങ്ങി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ.ബിജോയ്, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ എം.രാജ്കപൂർ (ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽ കുമാർ എന്നിവർ ചടങ്ങിൽ …

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 57 കോടി കൈമാറി Read More »