palakkad express news

Local News

സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 05 വരെ

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം. എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐസിയു, നിയോനാറ്റൽ ഐസിയു, എമർജൻസി എന്നീ സ്‌പെഷ്യാലിറ്റികളിൽ കൺസൽട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകൾ. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in  ലേയ്ക്ക്    അപേക്ഷ നൽകണം. ഇതിനായുളള അഭിമുഖം സെപ്റ്റംബർ 8, 9 തീയതികളിൽ ഹൈദരാബാദിൽ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് …

സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 05 വരെ Read More »

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട്

പാലക്കാട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 2020-24 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ എ.പ്രഭാകരന്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു കസബ സ്റ്റേഷന്‍ എസ്.ഐ എച്ച് ഹര്‍ഷാദ് കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മരുത റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ , സ്‌കൂള്‍ സൂപ്രണ്ട് പി.എസ് സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി ബാലചന്ദ്രന്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എസ്.പ്രജീഷ്, അഡീഷണല്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.

മഞ്ഞ, എൻ.പി.ഐ കാർഡുകാർക്ക് സൗജന്യ കിറ്റ്സപ്ലൈകോ ഓണം ഫെയർ: സെപ്റ്റംബർ 5 മുതൽ 14 വരെ

ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി …

മഞ്ഞ, എൻ.പി.ഐ കാർഡുകാർക്ക് സൗജന്യ കിറ്റ്സപ്ലൈകോ ഓണം ഫെയർ: സെപ്റ്റംബർ 5 മുതൽ 14 വരെ Read More »

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം …

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി Read More »

ഷൊർണൂർ ഒന്നാം ലെവൽ ക്രോസ് 4, 5 തീയതികളിൽ അടച്ചിടും*

ഷൊർണൂർ – ചേലക്കര റൂട്ടിൽ ഷൊർണൂർ – വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ 1/800 – 900 ലെവൽ ക്രോസ് സെപ്റ്റംബർ 4, രാവിലെ 10 മുതൽ സെപ്റ്റംബർ 5, വൈകിട്ട് 5 മണി വരെ അറ്റകുറ്റപണികൾക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങൾ പാഞ്ഞാൾ – വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊർണൂർ റെയിൽവെ അസി. ഡിവിഷണൽ എൻജിനീയർ അറിയിച്ചു.

പട്ടാമ്പി കോസ്‌വേയില്‍  അറ്റകുറ്റപണി: ഗതാഗത നിരോധനം

പട്ടാമ്പി കോസ്‌വേയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തേണ്ടതിനാല്‍ (സെപ്റ്റംബര്‍ മൂന്ന്) രാത്രി 10 മണി മുതല്‍ (സെപ്റ്റംബര്‍ നാല്) രാവിലെ ആറുമണി വരെ പാലത്തിലൂടെയുളള  വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ ഗുരുവായൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ കൂട്ടുപാത- ചെറുതുരുത്തി-ഷോര്‍ണൂര്‍-കുളപ്പുള്ളി വഴിയും പെരിന്തല്‍മണ്ണയില്‍ നിന്നും തൃത്താലയിലേക്കുള്ള വാഹനങ്ങള്‍ പെരിന്തല്‍മണ്ണ-കൊപ്പം-വെള്ളിയാങ്കല്ല് വഴിയും തിരിച്ചു പോകേണ്ടതാണെന്ന്  അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; ജില്ലയില്‍ തെളിവെടുപ്പ് നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍പൊതുജനങ്ങള്‍ക്കും താല്‍പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പെറ്റീഷന്മേല്‍ പൊതുജനങ്ങളുടെയും മറ്റ് തല്‍പ്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായുള്ള പൊതുതെളിവെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നാളെ(സെപ്റ്റംബര്‍ നാലിന് ) രാവിലെ 11ന് നടക്കും. പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ താല്‍പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം. റെഗുലേറ്ററി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്തരൂപം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.erckerala.org എന്ന വെബ്സൈറ്റിലും കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലും …

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; ജില്ലയില്‍ തെളിവെടുപ്പ് നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍പൊതുജനങ്ങള്‍ക്കും താല്‍പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം Read More »

*തിമംഗലസ്രാവ് സംരക്ഷണദിനാചരണം നടത്തി*

കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്റ് മലപ്പുറം ഡിവിഷന്റെയും കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ താനൂര്‍ ഗവ. റീജിയണല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര തിമിംഗലസ്രാവ് ദിനാചരണം നടത്തി.  ദിനാചരണത്തിന്റെ ഭാഗമായി താനൂര്‍ റസിഡന്‍ഷ്യല്‍ ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി വെയില്‍ ഷാര്‍ക്ക് കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മത്സ്യബന്ധന സമയത്ത് വലയില്‍ കുടുങ്ങിയ തിമിംഗലസ്രാവിനെ സുരക്ഷിതമായി ഉള്‍ക്കടലില്‍ എത്തിച്ചു രക്ഷപ്പെടുത്തിയ താനൂരിലെ മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ …

*തിമംഗലസ്രാവ് സംരക്ഷണദിനാചരണം നടത്തി* Read More »

ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്. നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം പൂർത്തിയാക്കേണ്ടതിനാൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റെടുത്ത ശേഷം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികളെ അതിജീവിച്ച് നല്ല രീതിയിൽ വികസനത്തിൽ മുന്നേറാൻ സംസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വലിയ ദുരന്തനിവാരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രവർത്തനം കൃത്യമായി നടപ്പാക്കി …

ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു Read More »

പോക്സോ കേസ്: ബന്ധപ്പെട്ടവർ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉറപ്പുവരുത്തണം

പോക്സ് കേസിൽ ഇരയായ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും കോടതി വിധികളും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, കോടതികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട സമൂഹം അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻകൈ എടുക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പോക്സോ ആക്ട് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഇരയായ കുട്ടികളോട് …

പോക്സോ കേസ്: ബന്ധപ്പെട്ടവർ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉറപ്പുവരുത്തണം Read More »

ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ പര്യായമാണ് അസ്മയെന്ന് മന്ത്രി രാജൻ

കുട്ടി നൽകിയ കമ്മൽ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഏറ്റുവാങ്ങി_ ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ പര്യായമാണ് അസ്മയെന്ന് റവന്യു മന്ത്രി കെ. രാജൻ. സ്വന്തം കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഏറ്റ് വാങ്ങിയാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഒരുമനയൂർ ഐ ഡി സി സ്കൂൾ മൂന്നാം ക്ലാസുകാരിയാണ് അസ്മ ഫാത്തിമ ആർ.കെ. ഒരുമനയൂർ കെട്ടുങ്ങൽ രായ്മരയ്ക്കാർ വീട്ടിൽ ആർ.കെ. സജിലിൻ്റേയും എൻ.കെ. ഹയറുന്നീസയുടേയും മകളാണ് അസ്മ. പൊതുപ്രവർത്തകനായ സജിലിൻ്റെ മൂന്ന് മക്കളിൽ മൂത്തവളായ അസ്മയ്ക്ക് പൊതുകാര്യങ്ങളിൽ താൽപ്പര്യവും …

ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ പര്യായമാണ് അസ്മയെന്ന് മന്ത്രി രാജൻ Read More »

ചിറ്റൂര്‍ കോളേജില്‍ ബിരുദ സീറ്റൊഴിവ്

ചിറ്റൂര്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിവിധ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ജ്യോഗ്രഫി: പി.ഡബ്ല്യു.ഡി – 2, ബോട്ടണി: പി.ഡബ്ല്യു.ഡി – 1, ഒ.ബി.എക്‌സ് – 1, ഇംഗ്ലീഷ് : പി.ഡബ്ല്യു.ഡി – 1, ടി.എല്‍.എം – 1, ഹിസ്റ്ററി : ടി.എല്‍.എം – 2, ഫിലോസഫി: പി.ഡബ്ല്യു.ഡി – 1, ടി.എല്‍.എം – 2, എസ്.ടി – 1, എല്‍.ഡി.ഡബ്ല്യു.പി – 1, ഒ.ബി.എക്‌സ് – 1, മാത്തമാറ്റിക്‌സ് ടി.എല്‍.എം – 2, പി.ഡബ്ല്യു.ഡി …

ചിറ്റൂര്‍ കോളേജില്‍ ബിരുദ സീറ്റൊഴിവ് Read More »

പട്ടാമ്പി പാലത്തില്‍ ഗതാഗതം നിരോധിച്ചു

പട്ടാമ്പി കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി ചെയ്യേണ്ടതിനാല്‍ ഓഗസ്റ്റ് 30ന് രാത്രി 10 മുതല്‍ 31ന് രാവിലെ ആറുവരെ പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍പെട്ട് വിദ്യാര്‍ത്ഥിയുടെ മരണം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 6 മാസം തടവ്

ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടവും പിഴയും വിധിച്ചു. 2014 ഫെബ്രുവരിയില്‍ പാലക്കാട് ഗവ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി വിപിന്‍ ബാലകൃഷ്ണന്‍ മരിച്ച കേസിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.അനിതയുടെ വിധി. ഡ്രൈവര്‍ മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചോലക്കല്‍ മുഹമ്മദാലി, കണ്ടക്ടര്‍ മലപ്പുറം പുഴങ്ങാട്ടിരി പാതിരിമന്ദം കക്കാട്ടില്‍ ഹാരിസ് ബാബു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. മുഹമ്മദാലിയെ …

ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍പെട്ട് വിദ്യാര്‍ത്ഥിയുടെ മരണം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 6 മാസം തടവ് Read More »

അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി ഒ ആർ കേളു

കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. വഴിനടക്കാനോ, വിദ്യാഭ്യാസം നേടാനോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ  കഴിയാത്ത ഇരുണ്ട കാലഘട്ടത്തിൽ താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് മറ്റുള്ളവർക്കു ലഭിക്കുന്നതു പോലുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കണമെന്നതായിരുന്നു അയ്യങ്കാളിയുടെ ദർശനം.  സമത്വത്തിനു വേണ്ടിയുള്ള പോർവിളികളിലൂടെ സ്വാതന്ത്ര്യം നേടി വർത്തമാനകാലത്തിൽ എത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി …

അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി ഒ ആർ കേളു Read More »

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുഗതാഗത സദസ്സ്

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചമാക്കാൻ നിർദ്ദേശങ്ങൾ സമാഹരിക്കാൻ ആഗസ്ത് 31ന് ശനിയാഴ്ച ജനകീയ സദസ്സ് ചേരുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൈകീട്ട് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് സദസ്സ് – മന്ത്രി അറിയിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ സദസ്സിൽ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി അധ്യക്ഷന്മാർ, ജനപ്രതിന്ധികൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കെ എസ് ആർ ടി സി എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. …

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുഗതാഗത സദസ്സ് Read More »

റെയില്‍വേ ഗേറ്റ് അടച്ചിടും

വല്ലപ്പുഴ – കുലുക്കല്ലൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് ഓഗസ്റ്റ് 29 മുതല്‍ 31 വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പട്ടാമ്പി, യാറം, മുളയങ്കാവ് വഴി ചെര്‍പ്പുളശ്ശേരി പോകേണ്ടതാണ്.

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള പ്ലസ് വണ്‍ സയന്‍സ് – 12, ഹ്യുമാനിറ്റീസ് – 12 സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗം വിദ്യാര്‍ഥികളില്‍നിന്നും സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് നാളിതുവരെ അപേക്ഷ നല്‍കാത്തവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടും വിവിധ കാരണങ്ങളാല്‍ പ്രവേശനം എടുക്കാത്തവരും മറ്റു സ്‌കൂളുകളില്‍ പ്രവേശനം നേടിയിട്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. അപേക്ഷയുടെ …

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം Read More »

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭ്യമായത്. 69.35 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികൾ നടപ്പിലാക്കുന്നത്. ആശുപത്രികളിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഈ പദ്ധതികൾ അനുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന …

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം Read More »

വിദേശ വിദ്യാർഥികൾ പഠനത്തിനായി കേരളത്തിലേക്ക് വരുന്നു; പുറത്തേക്ക് പോവുന്നത് നാല് ശതമാനം മാത്രം: മുഖ്യമന്ത്രി

നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ വിദേശത്തുനിന്ന് വിദ്യാർഥികൾ കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബിന്റെ ശിലാസ്ഥാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികൾ ഇന്ത്യയിലെ ആകെ കണക്കിന്റെ കേവലം നാല് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ …

വിദേശ വിദ്യാർഥികൾ പഠനത്തിനായി കേരളത്തിലേക്ക് വരുന്നു; പുറത്തേക്ക് പോവുന്നത് നാല് ശതമാനം മാത്രം: മുഖ്യമന്ത്രി Read More »