അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള പ്ലസ് വണ്‍ സയന്‍സ് – 12, ഹ്യുമാനിറ്റീസ് – 12 സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗം വിദ്യാര്‍ഥികളില്‍നിന്നും സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് നാളിതുവരെ അപേക്ഷ നല്‍കാത്തവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടും വിവിധ കാരണങ്ങളാല്‍ പ്രവേശനം എടുക്കാത്തവരും മറ്റു സ്‌കൂളുകളില്‍ പ്രവേശനം നേടിയിട്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. അപേക്ഷയുടെ മാതൃക അട്ടപ്പാടി എം.ആര്‍.എസ്, അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് അഗളി, പുതൂര്‍, ഷോളയൂര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ : 04924 253347.