palakkad express news

Local News

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അന്വേഷണം നടത്താൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും. അന്വേഷണങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

പന്നിക്കുവെച്ച് കെണിയിൽപ്പെട്ട യുവാവ് മരിച്ച നിലയിൽ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ സെയ്താലിയുടെ മകൻ ഷെരീഫാണ് മരിച്ചത് മച്ചാട് വനം വകുപ്പ്ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്

ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്‌ക്ലേവിയന്‍ ആര്‍ട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാല്‍ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു. സമയം നഷ്ടപ്പെടുത്താതെ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന അതി സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ചികിത്സയ്ക്ക് …

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് Read More »

എം.ശ്വോതയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ആദരിച്ചു.

പാലക്കാട്: കാലിക്കറ്റ് യുണിവേഴ്സിറ്റിക്കു കീഴില്‍ 2022-2024 ബാച്ചില്‍ (എന്‍.എസ്.എസ് കോളേജ് ഒറ്റപ്പാലം) എം.കോം ഫിനാന്‍സ് ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ പുത്തൂര്‍ ശാന്തസദനില്‍ എം.ശ്വോതയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വസതിയില്‍ ചെന്ന് ആദരിച്ചു.ശശിധരന്‍ എം, രാജലക്ഷ്മി.എം എന്നിവരുടെ മകളാണ് ശ്വോത,സഹോദരി ശ്യാമ.എം (ഗസ്റ്റ് അധ്യാപിക),മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്കാരം മുന്‍മ്പ് നേടിയിരുന്നു.പാലക്കാട്‌ ടൗൺ നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രമേശ്‌ പുത്തൂർ, സെക്രട്ടറി ഹക്കീം,ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി മോഹൻദാസ്, സ്വാമിനാഥൻ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ടർപട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയില്‍ സന്ദര്‍ശനം നടത്തി

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നിരീക്ഷകനെ നേരില്‍ അറിയിക്കാം പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ – 2025 ന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകൻ (ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍) പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേരള സര്‍ക്കാര്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് സെക്രട്ടറിയായ കെ. ബിജു ആണ് ജില്ലയിലെ വോട്ടർ പട്ടിക നിരീക്ഷകൻ. നീരീക്ഷന്റെയും ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്രയുടെയും സാന്നിധ്യത്തിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും …

വോട്ടർപട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയില്‍ സന്ദര്‍ശനം നടത്തി Read More »

പൊലീസ് പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യുന്നു

എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയതും കല്ലേക്കാട്ടെ ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ഡട്ടേഴ്സ് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതുമായ 11 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. www.mstcecommerece.com വെബ്സൈറ്റ് വഴി നവംബര്‍ 30 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈനായാണ് ലേലം. ലേല തീയതിക്ക് തൊട്ടു മുമ്പുള്ള ദിവസം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 നും വൈകീട്ട് അഞ്ചിനും ഇടയ്ക്ക്  ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ഡട്ടേഴ്സ് ക്യാമ്പിലെത്തി …

പൊലീസ് പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യുന്നു Read More »

ദേശീയ വിര വിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം

ഭരണഘടനയുടെ മൂല്യങ്ങൾ നിലനിർത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് പ്രേംകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. നെഹ്റു യുവ കേന്ദ്രയുടെയും പത്തിരിപ്പാല ഗവൺമെൻറ് കോളേജിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ബൃഹത്തായ നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും അവ ഉൾക്കൊള്ളുവാനും യുവതലമുറ മുന്നോട്ട് വരണമെന്നും അതിലൂടെ യുവാക്കളുടെ സാമൂഹ്യ പ്രതിബദ്ധത വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പരിപാടിയിൽ  കോളേജ് പ്രിൻസിപ്പൽ പി എൻ ജയരാമൻ  അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ …

ദേശീയ വിര വിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം Read More »

പ്രിയങ്ക ഗാന്ധി നാളെ വയനാട് എം..പി.യായി സത്യപ്രതിജ്ഞ ചെയ്യും

കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ (28/11) വയനാട് എം..പി.യായി സത്യപ്രതിജ്ഞ ചെയ്യും. എം..പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജൻ്റ് കെ.എൽ. പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ …

പ്രിയങ്ക ഗാന്ധി നാളെ വയനാട് എം..പി.യായി സത്യപ്രതിജ്ഞ ചെയ്യും Read More »

നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു

നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ …

നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു Read More »

ഒറ്റപ്പാലം : രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താനും ഉന്മൂലനം ചെയ്യാനുമുള്ള കൃത്യമായ പദ്ധതികളും ആസൂത്രണങ്ങളുമാണ് സംഘപരിവാർ അണിയറയിൽ തയ്യാറാക്കി ക്കൊണ്ടിരിക്കുന്നതെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ആരോപിച്ചു. ബാബരി മസ്ജിദ് ധ്വംസനവും തുടർന്ന് നടന്ന മുസ്‌ലിം വേട്ടയിലും ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. മതേതരവാദികൾ എന്നവകാശപ്പെടുന്നവരൊക്കെ അന്ന് മൗനം അവലംഭിച്ചതിൻ്റെ പരിണിതഫലമാണ് രാജ്യം ഹിന്ദുത്വ ഫാസിസത്തിന് കീഴ്പ്പെട്ടത്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിൻ്റെ ഭരണഘടനാവകാശങ്ങൾ ഒന്നൊന്നായി അധികാരം ഉപയോഗിച്ച് കവർന്നെടുക്കുകയാണ്. വഖഫ് നിയമത്തെ അട്ടിമറിച്ച് വഖഫ് …

Read More »

സഞ്ചരിക്കുന്ന സിനിമാവണ്ടി

ഒറ്റപ്പാലം:എട്ടാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന സിനിമാവണ്ടി ഡിസംബർ 3 മുതൽ പര്യടനം ആരംഭിക്കുന്നു .സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ,റെസിഡൻസ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ തുടങ്ങിയവയുമായി സഹകരിച്ച് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.പ്രദർശനം സംഘടിപ്പിക്കാൻ താല്പര്യം ഉള്ളവർ ടൂറിങ് ടാക്കീസ് സബ് കമ്മിറ്റിയുമായി ബന്ധപ്പെടുക6238450461,9645288912

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിറ്റൂര്‍ കെ.അച്ചുതന്‍ (മുന്‍.MLA) ചാലക്കളത്തിലെ വസതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA സന്ദര്‍ശിച്ചു.ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് എ.തങ്കപ്പന്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ എന്നിവരും രാഹുലിനൊപ്പം അനുഗമിച്ചു.എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചാലക്കളത്തില്‍ കെ.അച്ചുതന്റെ വസതിയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തെ നൂറു കണക്കിന് പ്രവര്‍ത്തകരാണ് സ്വീകരിച്ചത്..

ബ്രോഷർ പ്രകാശനം ചെയ്തു

വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനവും പാർളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന 23 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന്റെ ബ്രോഷർ ദേശമംഗലം ഓങ്കാരാശ്രമം മഠാധിപതിയും ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാസത്രസമിതി സെക്രട്ടറി സ്വാമി നിഗമാനന്ദതീർത്ഥപാദർ പാർളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ വച്ച് നിർവഹിച്ചു. ഇ.കെ.പരമേശ്വരൻ ആദ്യ പ്രതി സ്വീകരിച്ചു. യോഗത്തിൽ സ്വാമി നിഗമാനന്ദതീർത്ഥപാദർ സത്രത്തിന്റെ മംഗളകരമായ നിർവഹണത്തിനു വേണ്ടതായ നിർദേശങ്ങൾ ധർമ്മസേവകർക്ക് നല്കി.ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാൻ സെക്രട്ടറിയും ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രസമിതി വൈസ് പ്രസിഡണ്ടുമായ പ്രൊഫ. സാധു പി.എസ്.പദ്മനാഭൻ ആമുഖഭാഷണം നടത്തി. …

ബ്രോഷർ പ്രകാശനം ചെയ്തു Read More »

തൊഴിൽ മേള 30 ന്

പാലക്കാട്  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് രാവിലെ പത്തിന്  മലമ്പുഴ കല്ലേപ്പിള്ളി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 15ഓളം പ്രമുഖ സ്വകാര്യ  സ്ഥാപനങ്ങളിലേക്കായി ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്, മാർക്കറ്റിങ്, സി.എൻ.സി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എഞ്ചിനീയർ, സൈറ്റ് എഞ്ചിനീയർ, മാർക്കറ്റിങ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫീസർ, ക്യാഷിയർ, സാപ് ട്രെയിനർ, …

തൊഴിൽ മേള 30 ന് Read More »

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍  അവസരം

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും, വിവരങ്ങൾ കൂട്ടിച്ചേർക്കാനും പരാതികൾ പരിഹരിക്കുന്നതിനുമായി സർക്കാർ ആവിഷ്ക്കരിച്ച ‘തെളിമ’ പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷകൾക്കായി റേഷൻ കടകളിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രത്യേക പെട്ടികൾ (ഡ്രോപ് ബോക്സ്) നവംബർ 15 മുതൽ സ്ഥാപിച്ചിട്ടുണ്ട്. അംഗങ്ങളുടെ ആധാർ നമ്പർ ചേർക്കുന്നതിനും റേഷൻ കാർഡ് അംഗങ്ങളുടെയും ഉടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം, ആധാർ നമ്പർ, അംഗങ്ങളുടെ തൊഴിൽ, എൽ.പി.ജി/ വൈദ്യുതി കണക്ഷൻ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിനും പദ്ധതി പ്രകാരം അപേക്ഷ …

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍  അവസരം Read More »

പാലക്കാട്ടെ ജനവിധി ബിജെപിക്കും സിപിഎമ്മിനുമെതിരായ ജനങ്ങളുടെ കാഴ്ചപ്പാട്: കെ സുധാകരൻ*

പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തി നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിവാദ്യം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയിരിക്കുന്നത്. സിപിഎം ആകെപ്പാട് ആശ്വാസം കണ്ടെത്തുന്നത് ചേലക്കരയിലെ വിജയം ഉയർത്തിക്കാട്ടിയാണ്. എന്നാൽ അവിടെയും വർഷങ്ങളിലെ മേൽക്കോയ്മ നിലനിർത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണകളിലെ വോട്ടുകൾ എവിടെപ്പോയെന്ന് …

പാലക്കാട്ടെ ജനവിധി ബിജെപിക്കും സിപിഎമ്മിനുമെതിരായ ജനങ്ങളുടെ കാഴ്ചപ്പാട്: കെ സുധാകരൻ* Read More »

റേഷൻ കാർഡ് മസ്റ്ററിങ് 

പാലക്കാട് താലൂക്കിൽ ഇനിയും റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി നവംബർ 25, 26, 27  തീയതികളിൽ  താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച്  ഐറിസ് സ്കാനർ/ഫേസ് ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്തും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 4.30 വരെ ആയിരിക്കും മസ്റ്ററിങ്. കൈവിരലുകൾ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷൻ കാർഡ് അംഗങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത …

റേഷൻ കാർഡ് മസ്റ്ററിങ്  Read More »

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റം; അപേക്ഷ ക്ഷണിച്ചു

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച് – പിങ്ക്) തരം മാറ്റുന്നതിന് അക്ഷയകേന്ദ്രം/ ജനസേവനകേന്ദ്രം മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ സമയം അനുവദിച്ചതായി തൃശ്ശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റെയിൽ ക്രോസ് അ‌‌ടച്ചിടും

റെയിൽ ക്രോസ് നമ്പർ 156(മോരുഗ്ലാസ്) നവംബർ 25 രാവിലെ 8 മണി മുതൽ നവംബർ 26 ന് വൈകിട്ട് 6 മണി വരെ അടച്ചിടുന്നതിനാൽ വാഹനങ്ങൾ പുത്തൂർ – കടുക്കാംകുന്നം- മന്തക്കാട്-മലമ്പുഴ വഴി പോകേണ്ടതാണെന്ന് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.